'ലയനം സ്വാഗതാർഹം'

' മഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതികളുടെ ലയനത്തെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസ്സന്‍കോയ) ജില്ല കമ്മിറ്റി സ്വാഗതം ചെയ്തു. 11 വര്‍ഷത്തോളമായി അകന്നുനിന്ന പ്രസ്ഥാനങ്ങളെ ഒന്നിപ്പിക്കാന്‍ ചുക്കാന്‍ പിടിച്ച ടി. നസിറുദ്ദീന്‍, കെ. ഹസ്സന്‍കോയ, ജോബി വി. ചുങ്കത്ത് എന്നീ നേതാക്കളെ യോഗം അഭിനന്ദിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന അതോറിറ്റികളുടെയും ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് വാടക ഇളവ് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് യോഗം വിലയിരുത്തി. കോവിഡി​ൻെറ ഭാഗമായി കടകള്‍ അടഞ്ഞുകിടന്നിരുന്നതിനാല്‍ തൊഴില്‍ നികുതിയില്‍ ഇളവുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രവര്‍ത്തക സമിതി യോഗത്തില്‍ ജില്ല പ്രസിഡൻറ്​ ഇ.കെ. ചെറി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുട്ടി വളാഞ്ചേരി, ബാബു കാരാശ്ശേരി, അലി നിബ്രാസ്, എൻ.ടി. മുജീബ്‌റഹ്മാന്‍, കെ.കെ. സലാം, സലീം അപ്‌സര, ഇ.കെ. ഹനീഫ ഹാജി എന്നിവര്‍ സംസാരിച്ചു. വൈസ് ചെയർമാൻമാരുെടെ സംഗമം നടത്തി മഞ്ചേരി: നഗരസഭയുടെ വൈസ് ചെയർമാൻമാരുടെ സംഗമം പുതിയ ഓഫിസ് കം ഷോപ്പിങ് കോപ്ലക്സിൽ നടന്നു. 1982 മുതൽ 2020 വരെയുള്ള കാലയളവിൽ വൈസ് ചെയർമാൻമാരായ ഏഴ് പേരാണ് പങ്കെടുത്തത്. നഗരസഭയുടെ ആദ്യ വൈസ് ചെയർമാൻ ടി.പി. വിജയകുമാർ, നിലവിലെ വൈസ് ചെയർമാൻ വി.പി. ഫിറോസ്, മുൻ നഗരസഭ വൈസ് ചെയർമാനും നിലവിലെ വൈസ് ചെയർമാ​ൻെറ പിതാവുമായ വി.പി. ഹൈദരാലി, അത്തിമണ്ണിൽ സെയ്തലവി, വല്ലാഞ്ചിറ ഷൗക്കത്തലി, ഇ.കെ. വിശാലാക്ഷി, കുറ്റിക്കാടൻ കുഞ്ഞുമുഹമ്മദ് ഹാജി എന്നിവരാണ് സംഗമത്തിൽ പങ്കെടുത്തത്. ഇതുവരെ ഒമ്പത്​ പേരാണ് നഗരസഭയുടെ ഉപാധ്യക്ഷന്മാരായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.