കയ്​പമംഗലം ഓൺലൈൻ സജ്ജ മണ്ഡലമാകുന്നു

കൊടുങ്ങല്ലൂർ: കയ്​പമംഗലം ഓൺലൈൻ സജ്ജ നിയോജകമണ്ഡലമാകുന്നു. ഇതോടനുബന്ധിച്ച് വിദ്യാലയങ്ങളിൽ നടക്കുന്ന ഓൺലൈൻ വിദ്യാഭ്യാസം വിലയിരുത്താനും മുന്നോട്ടുപോകുന്നതിന് ആവശ്യമായ നിർദേശങ്ങൾ പങ്കുവയ്ക്കാനുമുള്ള ഓൺലൈൻ വെബിനാർ പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ച ഗൂഗിൾ മീറ്റ് യോഗത്തിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.കെ. അബീദലി മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട ഡി.ഇ.ഒ എം.വി. മുരളീധരൻ സ്വാഗതം പറഞ്ഞ യോഗത്തിൽ കൊടുങ്ങല്ലൂർ എ.ഇ.ഒ പി.വി. ദിനകരൻ വലപ്പാട്, എ.ഇ.ഒ ഇൻ ചാർജ് ജസ്​റ്റിൻ തോമസ്, മതിലകം ബി.പി.ഒ സജീവൻ എന്നിവർ സംസാരിച്ചു. സംസ്ഥാനത്ത് ഓൺലൈൻ വെബിനാർ ആദ്യമായി നടത്തിയ നിയോജകമണ്ഡലമായി കയ്​പമംഗലം മാറുകയാണ്. ഐ.ടി ഗ്രൂപ്പി​ൻെറ കൺവീനർ വി.എസ്. സൂരജ് ആണ് സംഘാടനത്തിന് നേതൃത്വം വഹിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.