ലോറി ബൈക്കിലിടിച്ച് കൃഷി ഓഫിസർക്ക് പരിക്ക്

കോങ്ങാട്: ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് സാരമായി പരിക്കേറ്റു. മലപ്പുറം തവനൂർ സ്വദേശിയും കടമ്പഴിപ്പുറം കൃഷിഭവനിലെ കൃഷി ഓഫിസറുമായ കെ. വാസുദേവനെ (47) പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലതുകാലിനാണ് പരിക്ക്. ബുധനാഴ്ച ഉച്ചക്ക്​ ഒന്നേമുക്കാലിന് കടമ്പഴിപ്പുറത്തെ ഓഫിസിൽ നിന്ന് ഉച്ചഭക്ഷണം കഴിക്കാൻ ബൈക്കിൽ വരുകയായിരുന്നു. ഈ സമയം പെരിങ്ങോട് എസ്.ബി.ഐക്ക്​ മുന്നിൽ ലോറി ഇടിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.