നിരക്ക്​ വർധന അപര്യാപ്തമെന്ന്​ ബസുടമകൾ

* വിദ്യാർഥി നിരക്ക് വർധിപ്പിക്കണമെന്നും ആവശ്യം തൃശൂർ: മിനിമം ചാർജിലും വിദ്യാർഥികളുടെ നിരക്കിലും വർധന വരുത്താതെയുള്ള സർവിസ് നടത്താനാവില്ലെന്ന്​ സ്വകാര്യ ബസുടമകൾ. ജൂണിൽ മാത്രം ഡീസലിന് 11 രൂപ വർധിച്ചു. 2018ലെ ബസ് ചാർജ് വർധനക്കുശേഷം ഡീസലിന് 15 രൂപയാണ് കൂടിയത്​. ഇൻഷുറൻസ്, ബസ് ഷാസിസ്​, ബോഡി മെറ്റീരിയൽസ്, സ്പെയർപാർട്സ്, ടയർ തുടങ്ങിയവക്കെല്ലാം വലിയ വിലവർധനയുണ്ടായി. ഈ സാഹചര്യത്തിൽ, സർക്കാർ പ്രഖ്യാപിച്ച നിരക്കിൽ ബസ് സർവിസ് നടത്തുകയാണെങ്കിൽ ഡീസൽ നിറക്കാനോ തൊഴിലാളികൾക്ക് വേതനം നൽകാനോ പോലും സാധിക്കി​ല്ലെന്ന്​ ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ ഹംസ എരിക്കുന്നൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.