ദേശീയപാതയില്‍ ഗ്ലാസ് കയറ്റി വന്ന ലോറി മറിഞ്ഞു

ആമ്പല്ലൂർ: ദേശീയപാത പുതുക്കാട് പൊലീസ് സ്‌റ്റേഷന് സമീപം ഗ്ലാസ് പാളികൾ കയറ്റി വന്ന ലോറി മറിഞ്ഞു. പാലക്കാട്ടുനിന്ന്​ എറണാകുളത്തേക്ക്​ പോയ ലോറിയാണ് അപകടത്തില്‍പെട്ടത്. അശ്രദ്ധമായി യൂടേൺ എടുത്ത കെ.എസ്.ആർ.ടി.സി ബസിൽ ഇടിക്കാതിരിക്കാൻ ബ്രേക്കിട്ടതാണ് ലോറി മറിയാൻ കാരണം. അപകടത്തിൽ ആർക്കും പരിക്കില്ല. ഒരു മണിക്കൂറോളം ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി സ്തംഭിച്ചു. പടം tm amballur lorry acci ദേശീയപാത പുതുക്കാട് പൊലീസ് സ്​റ്റേഷന് സമീപം മറിഞ്ഞ ലോറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.