ജില്ലയിൽ രണ്ടാംഘട്ട പാഠപുസ്തക വിതരണം ഒരാഴ്​ച്ചക്കകം പൂർത്തിയാക്കും

തൃശൂർ: ജില്ലയിൽ ഒന്നാംതരം മുതൽ പത്താംതരം വരെയുള്ള പാഠപുസ്തകങ്ങളുടെ രണ്ടാംഘട്ട വിതരണം ഒരാഴ്ചക്കുള്ളിൽ പൂർത്തിയാക്കും. വിതരണത്തിൻെറ ആദ്യഘട്ടം ജൂൺ 30ന് പൂർത്തിയാക്കിയിരുന്നു. വെളിയന്നൂർ പാഠപുസ്തക ഡിപ്പോ, ചേറൂർ ഗവ. എൻജിനീയറിങ് കോളജ് ഓഡിറ്റോറിയം എന്നിവിടങ്ങളിലായി കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പാഠപുസ്തകങ്ങൾ തരംതിരിക്കുന്നത്. പ്രൈമറി ക്ലാസിലെ പുസ്തകങ്ങൾ ജൂൺ ആദ്യവാരം മുതൽ ജില്ലയിൽ ലഭ്യമായിരുന്നു. ഉപജില്ലകളിലെ പാഠപുസ്തക വിതരണം പുരോഗമിക്കുകയാണ്. പഴങ്ങൾ കൊടുത്താൽ മൂല്യവർധിത ഉൽപ്പന്നങ്ങൾ വാങ്ങാം മണ്ണുത്തി: കാർഷിക സർവകലാശാലയുടെ ഭക്ഷ്യ സംസ്‌കരണശാലയിൽ പഴങ്ങൾ കൊണ്ടുവന്ന് മൂല്യവർധിത ഉൽപ്പന്നങ്ങളാക്കുന്ന പദ്ധതിക്ക് ആവശ്യക്കാരേറെ. ജനം എത്തിക്കുന്ന ഭക്ഷ്യ ഇനങ്ങൾ സംസ്‌കരിച്ച് നൽകുകയാണ് ഇവിടെ. ചക്ക, മാമ്പഴം, ഇഞ്ചി, ജാതിതൊണ്ട്, നേന്ത്രക്കായ, ചെറുപഴം തുടങ്ങിയ ഭക്ഷ്യ ഇനങ്ങളിൽ നിന്നുമാണ് അവയുടെ മൂല്യവർധിത വസ്തുക്കൾ നിർമിക്കുന്നത്. സർവകലാശാലയുടെ കോമൺ ഫെസിലിറ്റേഷൻ സൻെററിൻെറ ഭാഗമാണ് ഈ ഭക്ഷ്യ സംസ്‌കരണശാല. പഴമോ പച്ചക്കറിയോ ഇവിടെ എത്തിക്കാം. ഇതിൽ നിന്ന്​ എന്തെല്ലാം ഇനങ്ങളാണ് വേണ്ടതെന്ന് അറിയിക്കുക. ഇവ തയാറാക്കുന്നതിന് വേണ്ട ചേരുവകളുടെ വിലയും കൂലിയും മാത്രം നൽകിയാൽ മതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.