ചരിത്രത്തിലിടം നേടി കൃഷ്ണനാട്ടത്തിലെ നാൽവർ സംഘത്തിെൻറ വിജയം

ചരിത്രത്തിലിടം നേടി കൃഷ്ണനാട്ടത്തിലെ നാൽവർ സംഘത്തിൻെറ വിജയം ഗുരുവായൂര്‍: കലാകാരന്മാരെന്ന പേരിൽ നിഷേധിക്കപ്പെട്ട ഔപചാരിക വിദ്യാഭ്യാസത്തി​ൻെറ തടസ്സങ്ങൾ തകർത്ത് ചരിത്രത്തിൽ ഇടം നേടിയവർക്ക് എസ്.എസ്.എൽ.സിയിൽ മിന്നുന്ന വിജയം. കൃഷ്ണനാട്ടം കലാകാരന്മാരായ പി. കൃഷ്ണപ്രകാശ്, ജെ. കൃഷ്ണപ്രസാദ്, കെ. നന്ദകിഷോർ, ഇ. ഗോപീകൃഷ്ണൻ എന്നിവർ ഗുരുവായൂർ ദേവസ്വത്തി​ൻെറ കൃഷ്ണനാട്ട കലാനിലയത്തിലെ പരിശീലനത്തിനൊപ്പം എസ്.എസ്.എൽ.സി പാസാകുന്ന ആദ്യ വിദ്യാർഥികളായി. ചെറുപ്രായത്തിൽ കൃഷ്ണനാട്ട കളരിയിൽ ചേരുന്നതോടെ സ്കൂൾ വിദ്യാഭ്യാസം അവസാനിക്കുന്ന അവസ്ഥയായിരുന്നു ഇവിടെ നിലവിലുണ്ടായിരുന്നത്. ഏകദേശം ഏഴ് വയസ്സിൽ വേഷം വിഭാഗത്തിലെ പരിശീലന കളരിയിൽ ചേരുന്നതോടെ രണ്ടിലും മൂന്നിലുമൊക്കെ ഇവരുടെ പഠനം അവസാനിക്കുകയായിരുന്നു പതിവ്. മദ്ദളം, ചുട്ടി തുടങ്ങിയ വിഭാഗങ്ങളിൽ 12 മുതൽ 14 വയസ്സുവരെ പ്രായക്കാരെയാണ് തെരഞ്ഞെടുക്കുന്നത് എന്നതിനാൽ ഇവർക്ക് ഏഴാം ക്ലാസ് വരെ വിദ്യാഭ്യാസം ലഭിച്ചിരുന്നു. കൃഷ്ണനാട്ട പരിശീലകർക്ക് ഔപചാരിക വിദ്യാഭ്യാസത്തിന് അവസരം വേണമെന്ന് പല ഭാഗത്തു നിന്നും ആവശ്യം ഉയർന്നിട്ടും അത് പരിഗണിക്കപ്പെട്ടിരുന്നില്ല. ഒടുവിൽ 2015ൽ ടി.വി. ചന്ദ്രമോഹൻ ദേവസ്വം ചെയർമാനായിരിക്കെയാണ് കൃഷ്ണനാട്ടം പഠിക്കുന്നവർക്കും സ്കൂളിൽ പോകാനുള്ള അവസരം ഒരുങ്ങിയത്. അന്ന് ശ്രീകൃഷ്ണ സ്കൂളിൽ ചേർന്നവരിൽ ആദ്യ സംഘമാണ് ഇപ്പോൾ എസ്.എസ്.എൽ.സി പൂർത്തിയാക്കിയത്. അഞ്ച് വർഷം മുമ്പ് കൃഷ്ണാട്ടം ആശാനായിരുന്ന കെ. സുകുമാര‍ൻെറ കൈ പിടിച്ച് ഈ സംഘം സ്കൂളിൻെറ പടി കടന്നെത്തിയപ്പോൾ വൻ വരവേൽപ്പാണ് നൽകിയിരുന്നത്. കൃഷ്ണനാട്ടം വിദ്യാർഥികൾക്ക് ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ മാധ്യമം നൽകിയ വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഔപചാരിക വിദ്യാഭ്യാസം നേടാതെ തന്നെ വിദൂര വിദ്യാഭ്യാസം വഴി ബിരുദങ്ങൾ നേടിയവർ കൃഷ്ണനാട്ടം കലാകാരന്മാരിലുണ്ടെങ്കിലും പരീശിലനത്തിനൊപ്പം സ്കൂൾ വിദ്യാഭ്യാസവും നേടിയാണ് ഈ നാൽവർ സംഘം ചരിത്രത്തിൻെറ ഭാഗമാകുന്നത്. പടം TC GVR Krishnattam SSLC കൃഷ്ണപ്രസാദ്, നന്ദകിഷോർ, കൃഷ്ണപ്രകാശ്, ഗോപീകൃഷ്ണൻ പടം TC GVR Krishnattam അഞ്ച് വർഷം മുമ്പ് കളിയോഗം ആശാൻ കെ. സുകുമാരനൊപ്പം കൃഷ്ണനാട്ട കലാകാരന്മാർ ആദ്യമായി സ്കൂളിൽ ചേരാനെത്തിയപ്പോൾ (ഫയൽ) പടം TC GVR Krishnattam News കൃഷ്ണനാട്ടത്തിലെ വിദ്യാർഥികൾക്ക് സ്കൂൾ വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ മാധ്യമം നൽകിയ വാർത്ത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.