കോവിഡ്​: ഗോഡൗണിൽ മാനദണ്ഡങ്ങൾ പാലിക്കാതെ റേഷൻ ഭക്ഷ്യവിതരണം

തൃശൂർ: കോവിഡിനെ തുടർന്ന് പൂട്ടിയ കുരിയച്ചിറ വെയർഹൗസിലെ എൻ.എഫ്​.എസ്​.എ ഗോഡൗണിൽ മാനദണ്ഡങ്ങൾ പാലിക്കാതെ ചരക്ക് നീക്കം. കോവിഡ്​ സ്​ഥിരീകരിച്ച വെയർഹൗസിൽ ആരോഗ്യ വകുപ്പ്​ നൽകിയ മാനദണ്ഡത്തി​ൻെറ അടിസ്​ഥാനത്തിൽ കലക്​ടർ നൽകിയ നിർദേശങ്ങൾ കഴിഞ്ഞ ദിസങ്ങളിൽ പാലിച്ചിരുന്നില്ല. ആരോഗ്യ നിർദേശങ്ങൾ പാലിക്കാത്തതിനാൽ ജോലി ചെയ്യാനാവില്ലെന്ന്​ വ്യകതമാക്കിയ ജീവനക്കാർ​െക്കതിരെ നടപടി സ്വീകരിക്കുമെന്ന്​ ഉദ്യോഗസ്​ഥൻ വെല്ലുവിളിച്ചിരുന്നു. ഇതിനെതിരെ ഗോഡൗണിലെ ജീവനക്കാർ തിങ്കളാഴ്ച കൂട്ട അവധി എടുത്തിരുന്നു. ചൊവ്വാഴ്​ച ജീവനക്കാർ ജോലിക്ക്​ എത്തിയെങ്കിലും അവരെ ഒഴിവാക്കി​ റേഷൻകടകളിലേക്ക്​ അരി കൊണ്ടുപോയി. കഴിഞ്ഞ വെള്ളിയാഴ്​ചയാണ്​ ഗോഡൗൺ തുറക്കുന്നതുമായി ബന്ധ​പ്പെട്ട യോഗം ചേർന്നത്​. യോഗ തീരുമാനം അനുസരിച്ച്​ പ്രത്യേക ശൗചാലയങ്ങളും ഗോഡൗണുകൾക്ക്​ മുന്നിൽ പ്രത്യേക പൈപ്പുകൾ സ്​ഥാപിക്കാനും തീരുമാനിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഇത്തരം പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ അധികൃതർക്ക്​ കഴിഞ്ഞിരുന്നില്ല. എന്നാൽ, തിങ്കളാഴ്​ച മുതൽ ഇവയൊന്നും പാലിക്കാത്ത ഗോഡൗണിൽ ജോലി ചെയ്യാൻ ജീവനക്കാരോട്​ ഡിപ്പോ അധികൃതർ സമ്മർദം ചെലുത്തി. ജോലി ചെയ്യാൻ വിസമ്മതിച്ച ജീവനക്കാരെ ഭീഷണിപ്പെടുത്തിയാൾക്ക്​​ എൻ.എഫ്​.എസ്​.എ അധികൃതരിൽനിന്ന്​ പഴികേൾക്കുകയും ചെയ്​തു. ചൊവ്വാഴ്​ച രാത്രി ഏറെ ​വൈകിയും നിർദേശിച്ച കാര്യങ്ങൾ ഒരുക്കാൻ​ പണി തുടരുകയായിരുന്നു. അതിനിടെ ചൊവ്വാഴ്​ച ഉച്ചക്കു ശേഷം 40 റേഷൻ കടകളിലേക്ക്​ ഭക്ഷ്യവസ്​തുക്കൾ ഇവിടെനിന്ന്​ കയറ്റി അയക്കുകയും ചെയ്​തു. ബുധനാഴ്​ച 30 കടകളിലേക്കും അരി ഇവിടെനിന്ന്​​ വിതരണം ചെയ്​തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.