കോവിഡ്: പരിശോധനയുടെ പേരിൽ പാവങ്ങളെ കൊള്ളയടിക്കുന്നത് തടയാൻ മുഖ്യമന്ത്രി ഇടപെടണം

തൃശൂർ: പാവപ്പെട്ട രോഗികൾക്ക്‌ സൗജന്യ ചികിത്സ നൽകാനുള്ള കാരുണ്യ ഇൻഷുറൻസ് പദ്ധതിയുടെ മറവിൽ കോവിഡ് പരിശോധനയുടെ പേരിൽ പാവങ്ങളെ കൊള്ളയടിക്കുന്നത് തടയാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തൃശൂർ കോർപറേഷൻ ക്ഷേമകാര്യ സ്​റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ കത്തയച്ചു. കാരുണ്യ പദ്ധതി തുടരുമെന്ന്​ സർക്കാർ പറയുന്നെങ്കിലും ഇതിൻെറ സേവനം ജനങ്ങൾക്ക് കിട്ടുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ കോവിഡ് പരിശോധനക്ക്​ ​െചലവ് കൂടുതലാണെന്നു മാത്രമല്ല, ആ തുക ആശുപത്രികൾക്കു സർക്കാർ തിരികെ നൽകുമെന്ന് ഉറപ്പില്ലാത്തതിനാൽ പാവപ്പെട്ട രോഗികൾ തന്നെ ​െചലവ് വഹിക്കേണ്ടിവരുന്നു- കത്തിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.