ചെർപ്പുളശ്ശേരി: അടക്കാപുത്തൂർ ശബരി പി.ടി.ബി സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി സാഹിത്യ മഞ്ചിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെയും പ്രേംചന്ദ് ദിനാചരണത്തിന്റെയും ഉദ്ഘാടനം പ്രധാനാധ്യാപിക കെ. ഹരിപ്രഭ നിർവഹിച്ചു. ഹിന്ദി സാഹിത്യമഞ്ച് പ്രസിഡന്റ് ടി. അസിൻ അധ്യക്ഷത വഹിച്ചു. സ്കൂൾ വിജയശ്രീ കോഓഡിനേറ്റർ ഡോ. കെ. അജിത്, ഹിന്ദി സാഹിത്യ മഞ്ച് കൺവീനർ പി. ശ്രീകുമാർ, സെക്രട്ടറി കെ. ആര്യ എന്നിവർ സംസാരിച്ചു. ഹിന്ദി പോസ്റ്റർ, മാഗസിൻ എന്നിവകളുടെ പ്രകാശനം, പ്രേംചന്ദ് കഥകളുടെ അവതരണം, വിവിധ ഹിന്ദി കലാസാഹിത്യ പരിപാടികൾ എന്നിവയും നടന്നു. സുവനീർ പുറത്തിറക്കുന്നു ചെർപ്പുളശ്ശേരി: നന്മ സാംസ്കാരികകേന്ദ്രം ചെയർമാനായി അഡ്വ. പി.വി. ഷെഹീനിനെ തെരഞ്ഞെടുത്തു. നിർവാഹകസമിതി യോഗത്തിൽ അലി മാട്ടറ അധ്യക്ഷത വഹിച്ചു. നന്മ സാംസ്കാരികകേന്ദ്രത്തിന്റെ ചെയർമാനായിരുന്ന പി.വി. ഹംസയുടെ നിര്യാണത്തെത്തുടർന്നുള്ള ഒഴിവിലേക്കായിരുന്നു തെരെഞ്ഞടുപ്പ്. നന്മയുടെ കീഴിൽ പ്രവർത്തിക്കുന്ന നന്മ വെറ്ററൻസ് ഫുട്ബാൾ ക്ലബിന്റെ (എൻ.വി.എഫ്.സി) യോഗവും നടന്നു. ചെർപ്പുളശ്ശേരിയുടെ ഫുട്ബാൾ പാരമ്പര്യം പുതിയ തലമുറക്ക് പരിചയപ്പെടുത്താനും പഴയ കാൽപന്തുകളിയുടെ ആവേശം തിരിച്ചുകൊണ്ടുവരാനുമുള്ള കർമപദ്ധതികളുടെ ഭാഗമായി പി.വി. ഹംസ അനുസ്മരണ ഫുട്ബാൾ സുവനീർ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു. സുവനീർ ലോക ഫുട്ബാൾ ദിനമായ ഡിസംബർ 10ന് പ്രകാശനം ചെയ്യും. ഇതിന്‍റെ മുഖ്യപത്രാധിപരായി ബഷീർ ചെർപ്പുളശ്ശേരി, ഡോ. സലീം, അലവി വീരമംഗലം എന്നിവരെയും സൈഫു മാട്ടറ, പി.വി. ഷെദീദ്, രാധാകൃഷ്ണൻ(ബൂൺ), മാനൂട്ടി മാട്ടറ, എൻ.കെ. സാദിഖലി, പാലസ് റഷീദ്, എ.എം. ബഷീർ, എം. ഹനീഫ, രവീന്ദ്രൻ, എൻ.കെ. മുസ്തഫ, കെ. ബാലകൃഷ്ണൻ, എ.കെ. രാജഗോപാലൻ എന്നിവരെ പത്രാധിപസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.