ലോറി വാഹനങ്ങളിലിടിച്ച്‌ വിദ്യാര്‍ഥികളടക്കം ഏഴ് പേര്‍ക്ക് പരിക്ക്​

പട്ടാമ്പി: നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിലിടിച്ച്‌ രണ്ട് സ്കൂള്‍ വിദ്യാര്‍ഥികളടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ 9.30ന്​ വാടാനംകുറുശ്ശി സ്കൂളിന് മുന്നിലായിരുന്നു അപകടം. കുഴല്‍മന്ദത്തുനിന്ന് പലചരക്ക് വസ്തുക്കളുമായി പട്ടാമ്പിയിലേക്ക് വന്ന ലോറി സ്കൂളിനടുത്തുള്ള കയറ്റത്തില്‍ വെച്ച് ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ ഇടിച്ചു നിയന്ത്രണം വിട്ടു. തുടർന്ന്​ എതിരെ വന്ന സ്കൂട്ടറിലിടിച്ച്‌ റോഡരികിലെ കടയുടെയും മരത്തിന്റെയും ഇടയിലൂടെ സമീപത്തെ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ഗുഡ്‌സ് ഓട്ടോറിക്ഷയും സ്കൂട്ടറും പൂർണമായും തകര്‍ന്നു. ലോറി ഡ്രൈവര്‍ കുഴല്‍മന്ദം സ്വദേശി വിനീത് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവര്‍ കൊണ്ടൂര്‍ക്കര സ്വദേശി മൊയ്തു (60), സ്കൂട്ടര്‍ യാത്രികരായിരുന്ന കാരക്കുത്ത് സ്വദേശി മന്‍സൂര്‍ (32), തൃത്താല സ്വദേശി അബ്ൽ റസാഖ് (18) എന്നിവര്‍ക്കും വാടാനാംകുറുശ്ശി സ്കൂൾ​ വിദ്യാര്‍ഥികളായ അഞ്ജന (ഒമ്പത്), മുഹമ്മദ് സനഫ് (11) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി സുരേഷിന്റെ നേതൃത്വത്തിലെ പൊലീസ് സംഘവും അഗ്നിരക്ഷാസേനയും റോഡ് സുരക്ഷ സംഘവും സ്ഥലത്തെത്തി. അപകടത്തെ തുടര്‍ന്ന് പാതയില്‍ ഏറെനേരം ഗതാഗതം സ്തംഭിച്ചു. ( ഫോട്ടോ pewptb 0002 വാടാനാംകുറുശ്ശിയിൽ അപകടത്തിൽപ്പെട്ട ലോറി pewptb 0003 തകർന്ന ഗുഡ്‌സ് ഓട്ടോ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.