നാട്ടുവൈദ്യന്‍റെ ​കൊല: പുഴയിലെ തിരച്ചിൽ നിർത്തി

* അസ്ഥി ശാസ്ത്രീയപരിശോധനക്ക്​ അയച്ചു നിലമ്പൂർ: വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി പുഴയിലേക്ക് വലിച്ചെറിഞ്ഞ മൈസൂരുവിലെ നാട്ടുവൈദ‍്യൻ ഷാബാ ശെരീഫിന്‍റെ മൃതശരീരാവശിഷ്ടങ്ങൾക്കായുള്ള ചാലിയാറിലെ തിരച്ചിൽ ഞായറാഴ്ച ഉച്ചയോടെ അവസാനിപ്പിച്ചു. ഞായറാഴ്ച നിർണായക തെളിവൊന്നും ലഭിച്ചിട്ടില്ല. നാവികസേന, കേരള ഫയർ ആൻഡ്​ റെസ്ക്യു സർവിസസ്, എമർജൻസി റെസ്ക്യൂ ഫോഴ്സ് എന്നിവരുടെ നേതൃത്വത്തിലാണ് മൂന്നുദിവസം നീണ്ട സംയുക്ത തിരച്ചിൽ നടന്നത്. പ്രതികൂല കാലാവസ്ഥയിലും പാലത്തിന് മുന്നൂറോളം മീറ്റർ ചുറ്റളവിൽ സംഘം തിരച്ചിൽ നടത്തി. ശനിയാഴ്ച നടത്തിയ തിരച്ചിലിനിടെ സീതി ഹാജി പാലത്തിന് സമീപം പുഴയിൽനിന്ന്​ ലഭിച്ച പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ അസ്ഥി കോടതിയുടെ അനുമതിയോടെ ഡി.എൻ.എ പരിശോധനക്ക്​ അയച്ചു. ഇത് നിർണായക തെളിവാകുമെന്നാണ് പൊലീസ് കരുതുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.