കാട്ടാന ഇറങ്ങി വ്യാപക നാശനഷ്ടം

മംഗലം ഡാം: വി.ആർ.ടി കവയിലും കടപ്പാറ പോത്തൻതോട്, മേമലയിലും കാട്ടാന ഇറങ്ങി നാശനഷ്ടങ്ങൾ വരുത്തി. പോത്തൻതോട് എം.ആർ. സന്തോഷിന്റെ 60 കമുങ്ങ്, കുരുമുളക്, കയ്യാലക്കെട്ടുകൾ തുടങ്ങിയവ നശിപ്പിച്ചു. വി.ആർ.ടി കവയിൽ മാധവൻ താമസിച്ച വീടും കാട്ടാന തകർത്തു. മിക്കവാറും ദിവസങ്ങളിൽ കാട്ടാനകൾ ഇറങ്ങാൻ തുടങ്ങിയതോടെ ജനം ഭയപ്പാടിലാണ്. വന്യമൃഗങ്ങളിൽനിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.