Posted On
date_range Updated On
date_range കാരുണ്യ സന്ദേശവുമായി വധൂവരന്മാർ
അരീക്കോട്: കോവിഡ് കാലത്തെ വിവാഹം കാരുണ്യത്തിെൻറ സന്ദേശമാക്കിമാറ്റി വധൂവരന്മാർ. തെരട്ടമ്മൽ സ്വദേശികളായ സിനാനും സിയാനയുമാണ് വിവാഹത്തിന് മാറ്റിവെച്ച ചെലവ് തെരട്ടമ്മൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റിന് കൈമാറിയത്. നിക്കാഹിെൻറ പിറ്റേദിവസം തന്നെ രോഗികളുടെ പരിപാലനത്തിനായി പാലിയേറ്റിവ് ഹോം കെയർ യൂനിറ്റിൽ ഇവർ വളൻറിയർമാരായും പോയി.
ചടങ്ങിൽ സിനാെൻറ പിതാവും ‘മാധ്യമം’ ഏജൻറുമായ തയ്യിൽ ഷൗക്കത്തലി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. അബ്ദുറഹ്മാൻ, ഇ. കൃഷ്ണൻ, കൈതറ അബ്ദുൽ അസീസ്, എ. സുബൈർ, ഇ. സവാദ്, എ. അമീർ, ബി.കെ. സജീർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.