Posted On
date_range Updated On
date_range ചാലിയാറിൽ മണൽ വേട്ട; 11 തോണിയും ഒരു ലോറിയും പിടികൂടി
വാഴക്കാട്: ചാലിയാറിൽ വൻ മണൽ വേട്ട. 11 തോണിയും ഒരു ലോറിയും പിടികൂടി. വാഴക്കാട് സ്റ്റേഷൻ പരിധിയിലെ വിവിധ കടവുകളിൽ പൊലീസ് ഇൻസ്‌പെക്ടർ എം.സി. കുഞ്ഞിമോയിൻ കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശേധനയിലാണ് ഇവ പിടികൂടിയത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. പൊലീസ് ബോട്ട് ഉപയോഗിച്ച് എളമരം, വെട്ടുപാറ, ചെറുവാടി, ഇരട്ടമുഴി എന്നീ കടവുകളിലാണ് മിന്നൽ പരിശോധന നടന്നത്. പിടിച്ചെടുത്ത മണൽ തിരികെ പുഴയിൽ നിക്ഷേപിച്ചു.
മിന്നൽ പരിശോധനയുടെ ഭാഗമായുള്ള പട്രോളിങ്ങിനിെട വാഴയൂർ ഹൊറൈസൺ സ്കൂളിന് സമീപത്തുനിന്ന് മണൽ കയറ്റി പോകുകയായിരുന്ന ടോറസ് ലോറിയും പിടികൂടി. പ്രതി പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. എസ്.ഐ തോമസ്, പൊലീസ് ഉദ്യോഗസ്ഥരായ ഷബീറലി, ആരിഫ്, വിജേഷ്, ബോട്ട് ഡ്രൈവർ അസ്കർ എന്നിവർ സംഘത്തെ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.