ശിശുസംരക്ഷണ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; യുവാവ് പിടിയിൽ

വാഴക്കാട്: ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആളെ പൊലീസ് അറസ്​റ്റ്​ ചെയ്തു. മൊറയൂർ ചൂരൻതൊടി നിജാസിനെ (23) ആണ് വാഴക്കാട് പൊലീസ് അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്​പതമായ സംഭവം. ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിലെ ഉദ്യോഗസ്ഥനെന്ന് ധരിപ്പിച്ച് വാഴക്കാട്ടെ മലബാർ ഹോളോബ്രിക്​സ് ആൻഡ്​​ ഇൻറർ ലോക്ക്, പുതുക്കോട് ഭാരത് ഹോളോബ്രിക്​സ് എന്നീ സ്ഥാപനങ്ങളിൽനിന്ന് ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇയാൾ കൈപ്പറ്റിയത്.

കുന്നുംപുറത്തെ ചൈൽഡ് വെൽഫെയർ യൂനിറ്റി​െൻറ ബിൽഡിങ്​ ജോലി നടക്കുന്നുണ്ടെന്നും ഇയാൾ കടക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചു. വാഴക്കാട്ടെ മലബാർ ഹോളോബ്രിക്​സ് ഉടമ നൽകിയ പരാതിയിലാണ് അന്വേഷണമാരംഭിച്ചത്.

ഇൻസ്പെക്ടർ കുഞ്ഞിമൊയിൻ കുട്ടിയുടെ നേതൃത്വത്തിൽ എസ്.ഐ സുബീഷ് മോൻ, എ.എസ്.ഐ കൃഷ്​ണദാസ്, സി.പി.ഒമാരായ അബ്​ദുല്ലക്കോയ, ബാബുരാജ്, മൻസൂർ, വിജേഷ്, മിനി, ബാഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.