ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി വാ​ഴ​ക്കാ​ട് ഏ​രി​യ ക​മ്മി​റ്റി മു​ണ്ടു​മു​ഴി​യിൽ സം​ഘ​ടി​പ്പി​ച്ച ആ​ശ​യ സം​വാ​ദം അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ടി. ​ആ​രി​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഫാ​ഷി​സ​ത്തെ വ​ള​ർ​ത്തു​ന്ന നി​ല​പാ​ടു​ക​ളി​ൽ​നി​ന്ന്​ സി.​പി.​എം പി​ന്തി​രി​യ​ണം –ടി. ​ആ​രി​ഫ​ലി

വാ​ഴ​ക്കാ​ട്: ഇ​സ്​​ലാ​മോ​ഫോ​ബി​യ​യും മു​സ്​​ലിം വി​രു​ദ്ധ നി​ല​പാ​ടു​ക​ളും സ്വീ​ക​രി​ച്ച് സി.​പി.​എം ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ ഫാ​ഷി​സ്റ്റ് ശ​ക്തി​ക​ൾ​ക്കാ​ണ് ഗു​ണം ചെ​യ്യു​ക​യെ​ന്ന്​ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ടി. ​ആ​രി​ഫ​ലി.

'ഇ​സ്​​ലാം: ആ​ശ​യ​സം​വാ​ദ​ത്തി‍െൻറ സൗ​ഹൃ​ദ നാ​ളു​ക​ൾ' ത​ല​ക്കെ​ട്ടി​ൽ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി സം​ഘ​ടി​പ്പി​ച്ച കാ​മ്പ​യി‍െൻറ ഭാ​ഗ​മാ​യി വാ​ഴ​ക്കാ​ട് ഏ​രി​യ ക​മ്മി​റ്റി മു​ണ്ടു​മു​ഴി​യി​ൽ സം​ഘ​ടി​പ്പി​ച്ച ആ​ശ​യ സം​വാ​ദം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ ​റെ​യി​ൽ പ​ദ്ധ​തി​യി​ലൂ​ടെ കി​ട​പ്പാ​ട​വും ഭൂ​മി​യും ന​ഷ്ട​പ്പെ​ടു​ന്ന ജ​ന​ങ്ങ​ൾ ക​ക്ഷി- രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങു​ന്ന​തി‍െൻറ പേ​രി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​വ​ർ ന​ന്ദി​ഗ്രാ​മും സിം​ഗൂ​രും മ​റ​ന്നു​പോ​വ​രു​തെ​ന്ന് ആ​രി​ഫ​ലി പ​റ​ഞ്ഞു. ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ്​ കെ. ​ഷൗ​ക്ക​ത്ത​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​സി. അ​മീ​ർ പി. ​മു​ജീ​ബ് റ​ഹ്​​മാ​ൻ, അ​ബ്ദു​ൽ ഖാ​ദ​ർ കീ​ഴു​പ​റ​മ്പ്, അ​ബ്ദു​റ​ഹ്​​മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - debate organized by Jamaate Islami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.