ചെങ്കൽ ലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു

വാഴക്കാട്: ചെങ്കൽ ലോറി 20 അടി താഴ്ച്ചയിലെക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വാഴക്കാട് ഊർക്കടവ് ചിറ്റാരിക്കുന്നുമ്മൽ വെള്ളിയാഴ്ച്ച രാവിലെ ഏഴരയോടെയാണ് അപകടം.

പുതിയോടത്ത് മങ്ങാട്ടുചാലി മൊടച്ചി പറമ്പത്ത് വീരാൻ കുട്ടിയുടെ മകൻ അഷ്റഫ് (34) ആണ് മരിച്ചത്. മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. എതിരെ വന്ന ലോറിയെ മറിക്കടക്കാൻ ശ്രമിച്ച ബൈക്ക് യാത്രക്കാരനെ ശക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. 

അഷ്റഫ്

ലോറിയും ബൈക്കും താഴെക്ക് മറിയുകയായിരുന്നു. മുക്കം ഫയർഫോഴ്സും വാഴക്കാട് പോലീസും നാട്ടുകാരുംസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.  ഫർസാനയാണ്​ അഷ്റഫിൻറെ ഭാര്യ. മക്കൾ: ഷാഹിദ്, ഷസ.

Tags:    
News Summary - brick lorry plunged to a depth and the driver died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.