ശബരി ഗിരീഷ് പവിത്ര സ്റ്റോഴ്സ് കെ.ടി. ജലീൽ എം.എൽ.എ
ഉദ്ഘാടനം ചെയ്യുന്നു
കുറ്റിപ്പുറം: ‘ഇല’യുടെ തണലിൽ ശബരി ഗിരീഷ് പവിത്ര സ്റ്റോഴ്സ് ആരംഭിച്ചു. തവനൂർ പഞ്ചായത്തിലെ എം.ഇ.എസ് ആർക്കിടെക്ചർ കോളജിന് സമീപം ശബരി ഗിരീഷിന്റെ വീടിനോട് ചേർന്നാണ് കട ആരംഭിച്ചത്.
കെട്ടിട നിർമാണത്തൊഴിലാളിയായ ശബരി ഗിരീഷ് രണ്ടുവർഷം മുമ്പ് നാലുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് താഴെ വീണ് അരക്ക് താഴെ തളർന്ന അവസ്ഥയിലായത്. വീൽ ചെയറിന്റെ സഹായത്തോടെ സഞ്ചരിക്കുന്ന ശബരി ഗിരീഷിന്റെ കുടുംബം ഭാര്യയും രണ്ടു കുട്ടികളുമടങ്ങിയതാണ്.
പരസഹായമില്ലാതെ ജീവിക്കാൻ സാധിക്കാത്ത ശബരി ഗിരീഷിനെയും അദ്ദേഹത്തിന്റെ കുടുംബത്തിനേയും സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇല റീട്ടെയിൽ ഈ സംരംഭത്തിന് തുടക്കംകുറിച്ചത്. കടയുടെ ഉദ്ഘാടനം ഡോ. കെ.ടി. ജലീൽ എം.എൽ.എ നിർവഹിച്ചു. അസ്ഹറുദ്ദീൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.