പരപ്പനങ്ങാടി: ദൈവികവാക്യത്തിന് വ്യാഖ്യാനം പകരുന്ന മത പ്രബോധകൻ മദനി മാഷും സംഘവും ലോക യാത്രകൾക്കിടയിൽനിന്ന് ഹൃദയ സ്പർശിയായി അനുഭവിച്ചറിഞ്ഞത് ഭക്ഷണ വൈവിധ്യങ്ങളുടെ രുചി പൊരുത്തം. പരപ്പനങ്ങാടി എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ കമ്മിറ്റി അധ്യക്ഷൻ പനക്കൽ അബ്ദുൽ ലത്തീഫ് മദനി, പരപ്പനങ്ങാടി റിക്രിയേഷൻ ക്ലബ് അധ്യക്ഷൻ ഹമീദ് നഹ, എം.എസ്.എസ് യൂനിറ്റ് അധ്യക്ഷൻ നാസർ ജമാൽ വേളക്കാട്, പരപ്പനങ്ങാടി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കുട്ടികമ്മു നഹ എന്നിവരാണ് ആഗോള യാത്രകളിൽ ഭക്ഷണ വൈവിധ്യത്തിന്റെ മർമം തേടുന്നവർ. വിനോദയാത്രകൾക്കും പഠനയാത്രകൾക്കുമായി ഉല്ലാസ യാത്രകൾ പതിവാക്കിയ ഇവരോടൊപ്പം മറ്റു ധാരാളം പേർ കൂട്ടുകുടുമെങ്കിലും ഭക്ഷണത്തിന്റെ ദേശാന്തര മഹിമ തേടി ഈ നാലംഗ സംഘം നടത്തുന്ന യാത്രക്ക് രുചികൂടും.
പ്രവാസത്തിൽ ഉയർന്ന ഉദ്യോഗങ്ങളിൽ വിരാചിച്ച ഇവർ സംസ്കാരങ്ങളുടെ കൈമാറ്റങ്ങളിൽ വിവിധ വേദികളിൽ നേരിട്ട് സാക്ഷ്യം വഹിച്ചതോടൊപ്പം അതിഥി സൽക്കാര തീൻമേശകളിൽ കണ്ട വൈവിധ്യങ്ങളിലും കണ്ണുവെച്ചിരുന്നു. ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, ബ്രൂെണ, ജോർദാൻ, യു.എ.ഇ, ഫലസ്തീൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലും പുണ്യനഗരങ്ങളായ മക്ക, മദീനയിലും കശ്മീർ, സിക്കിം, മേഘാലയ, ഹൈദരാബാദ്, മൈസൂർ, ആഗ്ര തുടങ്ങി ഇന്ത്യൻ നഗരങ്ങളും സന്ദർശിച്ചതിന് കൈയും കണക്കുമില്ല.
യാത്രക്കിടയിൽ വാഹനം നിർത്തി അപരിചിതരായ ഗ്രാമീണരോടൊപ്പം കൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നതിലെ ആനന്ദം ജീവിതയാത്രയിൽ എവിടെയും കിട്ടാത്ത അനുഭൂതിയാണെന്ന് ഇവർ പറയുന്നു. വ്യത്യസ്ത ദേശങ്ങൾ പകർന്നുതന്ന ആതിഥേയത്വത്തിന്റെയും ഭക്ഷണ വൈവിധ്യത്തിന്റെയും നേരറിവുകൾ പുസ്തകമാക്കാൻ ആലോചിക്കുന്നതായും ജമാൽ അബ്ദുൽ നാസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.