തിരൂർ ജില്ല ആശുപത്രിയുടെ മതിൽ വീണത് ബി.എസ്.എൻ.എൽ എക്സ്ചേഞ്ച് വളപ്പിലേക്ക്

തിരൂർ: ജില്ല ആശുപത്രിയുടെ മതിൽ തകർന്നുവീണു. സമീപത്തുള്ള ബി.എസ്.എൻ.എൽ എക്സ്ചേഞ്ച് വളപ്പിലേക്കാണ് വീണത്. വെള്ളിയാഴ്ച പുലർച്ച മൂന്ന് മണിയോടെയാണ് സംഭവം. 30 മീറ്ററോളം നീളത്തിലാണ് മതിൽ പൊളിഞ്ഞത്. മതിലിനോട് ചേർന്ന് ജില്ല ആശുപത്രി വളപ്പിൽ ചാല് കീറിയിരുന്നു.

ചാല് കീറിയതാണ് പ്രധാനമായും മതിൽ പൊളിഞ്ഞ് വീഴാൻ ഇടയാക്കിയതെന്നാണ് ആരോപണം. മഴയും മതിൽ പൊളിയാനുള്ള മറ്റൊരു കാരണമാണ്. മതിൽ പൊളിഞ്ഞതോടെ ജില്ല ആശുപത്രിയിലെ മതിലിനോട് ചേർന്ന് തള്ളിയ മാലിന്യങ്ങളും മതിലിന്റെ അവശിഷ്ടങ്ങളും ബി.എസ്.എൻ.എൽ വളപ്പിലേക്ക് വീണിട്ടുണ്ട്. ബി.എസ്.എൻ.എൽ എക്സ്ചേഞ്ചിന് മുൻഭാഗത്ത് ഉൾപ്പെടെ മാലിന്യങ്ങളും മതിലിന്റെ അവശിഷ്ടങ്ങളും വീണിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും നീക്കം ചെയ്തില്ലെന്ന് ചൂണ്ടിക്കാട്ടി ബി.എസ്.എൻ.എൽ അധികൃതർ തിരൂർ പൊലീസിനും ജില്ല ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി.

Tags:    
News Summary - The wall of Tirur district hospital fell on the BSNL exchange premises

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.