വി​വി​ധ രം​ഗ​ങ്ങ​ളി​ൽ അ​ഭി​മാ​ന​മാ​യ താ​ര​ങ്ങ​ൾ​ക്കാ​യി കൂ​ട്ടാ​യി പൗ​ര​സ​മി​തി ന​ട​ത്തി​യ സ്​​​നേ​ഹാ​ദ​ര​വ് ച​ട​ങ്ങ്​ മ​ല​യാ​ളം യൂ​നി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ അ​നി​ൽ വ​ള്ള​ത്തോ​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

അഭിമാനതാരങ്ങൾക്ക് സ്നേഹാദരവ്

കൂട്ടായി: വിവിധ മത്സരങ്ങളിൽ അഭിമാനമായ കൂട്ടായിയുടെ താരങ്ങൾക്ക് സ്നേഹാദരവ് നൽകി. മുഹമ്മദ്‌ ഫസൽ (നാഷനൽ മിക്സ്‌ ബോക്സിങ് ചാമ്പ്യൻഷിപ് സ്വർണ മെഡൽ) യു.വി. മെഹ്ന (ഒന്നാമത് മലപ്പുറം ജില്ല ഒളിമ്പിക്സ് ഗെയിംസ് 48 കിലോ വിഭാഗം ബോക്സിങ് മൂന്നാം സ്ഥാനം) കെ.പി. ഷംനാദ് (അഖിലേന്ത്യ ഇന്റർ യൂനിവേഴ്സിറ്റി ഫുട്ബാൾ ചാമ്പ്യൻ) തുടങ്ങിയവർക്കും സർവിസിൽനിന്ന് വിരമിക്കുന്ന ജനകീയ പൊലീസ് ഓഫിസർ ജോസഫിനും (അഡി. സബ്. ഇൻസ്പെക്ടർ തിരൂർ) മലയാളം യൂനിവേഴ്സിറ്റി വൈസ് ചാൻസലർ അനിൽ വള്ളത്തോൾ ആദരവ് നൽകി. ചടങ്ങിൽ ചേന്നര സ്വദേശി ആതിരാ ബീഗം രചിച്ച മൈലാഞ്ചി കവിത സമാഹാരം അനിൽവള്ളത്തോൾ ജോസഫിനു നൽകി പ്രകാശനം ചെയ്തു.

വി.വി. കുഞ്ഞിമുഹമ്മദ് സാഹിബ് നഗറിൽ നടന്ന ചടങ്ങിൽ സലാം താണിക്കാട് അധ്യക്ഷത വഹിച്ചു. ഷരീഫ് കൂട്ടായി, വി.വി. മുജീബ്, മംഗലം പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റംല, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൗസിയ നാസർ, മംഗലം പഞ്ചായത്ത് അംഗം ഷമീന ഈസ്പാടത്ത്, സി.എം.ടി. സീതി, കമർഷാ, അസ്മ കൂട്ടായി, സി.പി. മുജീബ്, സി.എം.ടി. അബ്ദുറഹിമാൻ കുട്ടി, സി.പി. ഖാലിദ് കുട്ടി, സി.എം.ടി. റഫീഉദ്ധീൻ, റിഫ ചേന്നര തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Loving tribute to the proud teammates in various competitions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.