പ​രി​യാ​പു​രം എ.​എ​ല്‍.​പി സ്‌​കൂ​ളി​ല്‍ നാ​ലാം ക്ലാ​സ് തു​ല്യ​ത പ​രീ​ക്ഷ​ക്കെ​ത്തി​യ വെ​ട്ടം സ്വ​ദേ​ശി​നി കു​റു​മ്പ, മ​ന്ത്രി

വി. ​അ​ബ്ദു​റ​ഹ്മാ​നി​ല്‍നി​ന്ന് ചോ​ദ്യ​പേ​പ്പ​ര്‍ ഏ​റ്റു​വാ​ങ്ങു​ന്നു

'കോപ്പി അടിക്കരുത്‌ട്ടോ' എന്ന് മന്ത്രി; ഇല്ലെന്ന് 85കാരി കുറുമ്പ

തിരൂർ: 'കോപ്പി അടിക്കരുത്‌ട്ടോ'എന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞപ്പോള്‍ 85 വയസ്സുകാരി കുറുമ്പ ചിരിച്ചുകൊണ്ട് ഇല്ലെന്ന് തലയാട്ടി ചോദ്യപ്പേപ്പര്‍ ഏറ്റുവാങ്ങി. എല്ലാം പഠിച്ചിട്ടാണ് വന്നതെന്ന ആത്മധൈര്യമായിരുന്നു അവരുടെ മുഖത്ത്. 'പഠന ലിഖ്‌ന അഭിയാന്‍'സാക്ഷരത പരീക്ഷയായ മികവുത്സവത്തിനെത്തിയതായിരുന്നു വെട്ടം സ്വദേശിനി കുറുമ്പ. പരിയാപുരം എ.എല്‍.പി സ്‌കൂളില്‍ നടന്ന ജില്ലതല ഉദ്ഘാടനത്തിനുശേഷം കേന്ദ്രത്തിലെ ഏറ്റവും മുതിര്‍ന്ന പരീക്ഷാര്‍ഥിയായ കുറുമ്പക്കാണ് മന്ത്രി ആദ്യം ചോദ്യപ്പേപ്പര്‍ നല്‍കിയത്. 80 വര്‍ഷങ്ങള്‍ക്കിപ്പുറം എഴുത്തിന്റെയും വായനയുടെയും ലോകത്തേക്കെത്തിയ കുറുമ്പക്ക് ജീവിതത്തില്‍ നഷ്ടമായതെന്തോ തിരിച്ചുകിട്ടിയ പ്രതീതിയാണിന്ന്. ഭര്‍ത്താവ് താമിയുടെ മരണത്തിന് ശേഷം രണ്ട് മക്കളോടൊപ്പമാണ് കുറുമ്പയുടെ താമസം.

വായനയിലൂടെ അക്ഷരലോകത്തെ അധിപരാകണം - മന്ത്രി വി. അബ്ദുറഹ്മാന്‍

തിരൂർ: വായനശീലത്തിലൂടെയും തുടർപഠനത്തിലൂടെയും അക്ഷരലോകത്തെ അധിപരാകണമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍. സംസ്ഥാന സാക്ഷരത മിഷന്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത സാക്ഷരത പദ്ധതിയായ 'പഠ്ന ലിഖ്‌ന അഭിയാന്‍'സാക്ഷരത പരീക്ഷ, മികവുത്സവത്തിന്റെ ജില്ലതല ഉദ്ഘാടനം വെട്ടം പരിയാപുരം എ.എല്‍.പി സ്കൂളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ജില്ലയില്‍ 2078 പരീക്ഷ കേന്ദ്രങ്ങളിലായി 43162 പേരാണ് നാലാം ക്ലാസ് തുല്യത പരീക്ഷ എഴുതിയത്. കൂടുതലും വനിതകളാണ്. 36,017 വനിതകളും 7144 പുരുഷന്മാരും ഇതര വിഭാഗത്തില്‍നിന്ന് ഒരാളുമാണ് പരീക്ഷ എഴുതിയത്. 3509 കേന്ദ്രങ്ങളിലായാണ് സാക്ഷരത ക്ലാസുകള്‍ നടന്നത്. ജില്ലയില്‍ 1140 പേര്‍ പരീക്ഷ എഴുതുന്ന പൊന്നാനി നഗരസഭയിലാണ് ഏറ്റവും കൂടുതല്‍ പരീക്ഷർഥികളുള്ളത്.

പോരൂര്‍ പഞ്ചായത്തിലെ 105 വയസ്സുള്ള രേവിയാണ് പരീക്ഷ എഴുതുന്നവരില്‍ ഏറ്റവും പ്രായം കൂടിയ ആള്‍. 15 വയസ്സുകാരായ ചുങ്കത്തറയിലെ സോഫിയാന്‍ പാഷ, തെന്നലയിലെ മുഹമ്മദ് സഫ്വാന്‍, പൊന്നാനിയിലെ പ്രണവ് രാജ് എന്നിവരാണ് ഏറ്റവും പ്രായം കുറഞ്ഞവര്‍. അതത് പരീക്ഷ കേന്ദ്രങ്ങളില്‍ തന്നെ മൂല്യ നിർണയം നടത്തി 2022, ഏപ്രില്‍ 18ന് സര്‍ട്ടിഫിക്കറ്റ് വിതരണവും നടത്തും. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപണ്‍ സ്കൂളിങ് (എൻ.ഐ.ഒ.എസ്) ആണ് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നൽകുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്‍ അധ്യക്ഷനായി. വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നെല്ലാഞ്ചേരി നൗഷാദ് മുഖ്യ പ്രഭാഷണം നടത്തി. സാക്ഷരതമിഷന്‍ അസി. ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ പദ്ധതി വിശദീകരണം നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. തങ്കമണി, വെട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി മുല്ലയില്‍, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ റിയാസ് ബാബു കളരിക്കല്‍, വാര്‍ഡ് അംഗങ്ങളായ കെ. സൈനുദ്ദീന്‍, ഷംല, സാക്ഷരത ജില്ല കോഓഡിനേറ്റര്‍ സി. അബ്ദുല്‍ റഷീദ്, ഡയറ്റ് ലെക്ചറര്‍ ടി. സുശീലന്‍, അസിസ്റ്റന്റ് കോഓഡിനേറ്റര്‍ മുഹമ്മദ് ബഷീര്‍, സാക്ഷരത പ്രേരക് ടി. ബിന്ദു എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - ‘Learning Writing Campaign’ Literacy Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.