ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: ട്രിപ് മുടക്കുന്ന സ്വകാര്യ ബസുകൾ സൂക്ഷിക്കുക. കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം പിന്നാലെയുണ്ട്. അവധിദിവസങ്ങളിലും രാത്രി സമയങ്ങളിലും ട്രിപ്പ് മുടക്കുന്ന സ്വകാര്യ ബസ്സുകൾക്കെതിരെയാണ് കർശന നടപടിയുമായി എൻഫോഴ്സ്മെന്‍റ് രംഗത്തെത്തിയത്. രാത്രി ട്രിപ്പ് മുടക്കുന്നത് മൂലം നിരവധി യാത്രക്കാരാണ് പ്രയാസപ്പെടുന്നത്.

അവധി ദിവസങ്ങളിലും ഉച്ച സമയങ്ങളിലും ഇത്തരത്തിൽ ബസുകൾ ട്രിപ്പ് മുടക്കുന്നത് മൂലവും യാത്രക്കാർ പ്രയാസപ്പെടുന്നത് പതിവാണ്. ഇതിനെത്തുടർന്നാണ് ആർ.ടി.ഒ കെ.കെ. സുരേഷ് കുമാറിന്‍റെ നിർദേശംപ്രകാരം ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. 12 ബസുകൾക്കെതിരെ എതിരെ നടപടിയെടുത്തു. 65,000 രൂപ പിഴ ഈടാക്കി.

Tags:    
News Summary - Against private buses that cancel the trip The Department of Motor Vehicles has tightened the procedure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.