കാളികാവ്: കിണറ്റിൽ വീണ യുവതിയെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. കാളികാവ് അരിമണൽ താണിപ്പാടം കാഞ്ഞിരാല സുബൈറിന്റെ കിണറ്റിൽ സഹോദരീപുത്രി വണിയമ്പലം തണ്ടുപാറക്കൽ സലീമിന്റെ മകൾ റഷീദയാണ്(18) വീണത്. വ്യാഴാഴ്ച വൈകീട്ട് 4.30ഓടെയാണ് അപകടം. മാതൃവീട്ടിൽ വിരുന്നെത്തിയതായിരുന്നു റഷീദ. വീട്ടുമുറ്റത്തെ വെള്ളമില്ലാത്ത കിണറിലേക്ക് പാളി നോക്കുന്നതിനിടെ ആൾമറക്കിടയിലെ മണ്ണിടിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
തിരുവാലിയിൽനിന്ന് അഗ്നിരക്ഷസേന എത്തുന്നത് വരെ ഒരു മണിക്കൂറോളം റഷീദ കിണറ്റിൽ കഴിഞ്ഞു. കിണറിടിച്ചിൽ ഭീഷണിയുള്ളതിനാൽ ആളുകൾ കരുതലോടെ പെരുമാറിയതാണ് പെൺകുട്ടിക്ക് രക്ഷയായത്. അഗ്നിരക്ഷ സേന വലയിറക്കിയാണ് യുവതിയെ കരക്കെത്തിച്ചത്.
പിന്നീട് ആശുപത്രിയിൽ പ്രവേശിച്ചു. തിരുവാലി അസി. സ്റ്റേഷൻ ഓഫിസർ യൂസുഫലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ഫയർ ആൻഡ് റസ്ക്യൂ ഓഫിസർമാരായ സുധീഷ്, പി.ടി. ശ്രീജേഷ്, ബിബിൻ ഷാജു, നിസാമുദ്ദീൻ, വിപിൻ, അലവിക്കുട്ടി, ഗോപാലകൃഷ്ണൻ തുടങ്ങിയവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.