Posted On
date_range Updated On
date_range വിദ്യാർഥികൾക്ക് പീഡനം: മധ്യവയസ്കൻ അറസ്റ്റിൽ
താനൂർ: സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മധ്യവയസ്കനെതിരെ താനൂർ പൊലീസ് കേസെടുത്തു.അഞ്ചുടി സ്വദേശിയും കാട്ടിലങ്ങാടി താമസക്കാരനുമായ തൈവളപ്പിൽ ബഷീറിന് (49) എതിരെയാണ് പോക്സോ വകുപ്പുകൾ ചേർത്ത് അറസ്റ്റ് ചെയ്തത്.
സ്കൂളിന് സമീപം സ്റ്റേഷനറികട നടത്തി വരുന്ന ഇയാളുടെ സ്ഥാപനത്തിൽ സാധനങ്ങൾ വാങ്ങിക്കാൻ വരുന്ന കുട്ടികളെയാണ് പീഡനത്തിനിരയാക്കിയത്. നാല് വിദ്യാർഥികളുടെ പരാതിയിലാണ് കേസ്.പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.