ന​വീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ച്ച താ​നാ​ളൂ​ർ ഇ.​എം.​എ​സ് സ്റ്റേ​ഡി​യം

താനാളൂർ ഇ.എം.എസ് സ്റ്റേഡിയം പരിപാലനത്തിന് ജനകീയ സമിതി

താ​നൂ​ർ: കാ​യി​ക പ്രേ​മി​ക​ളു​ടെ നി​ര​ന്ത​ര ആ​വ​ശ്യ​മാ​യി​രു​ന്ന താ​നാ​ളൂ​ർ സ്റ്റേ​ഡി​യ​ത്തി​ന്റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ തു​ട​ർ​ന്നു​ള്ള പ​രി​പാ​ല​ന​ത്തി​നും ജ​ന​കീ​യ കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​രി​ച്ച് സ്റ്റേ​ഡി​യം സം​ര​ക്ഷി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

87 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച സ്റ്റേ​ഡി​യ​ത്തി​ൽ ഗ്യാ​ല​റി​യും ഡ്ര​സി​ങ് റൂ​മു​മു​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കി​യി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് ഫ​ണ്ടി​ന് പു​റ​മേ സ്ഥ​ലം എം.​എ​ൽ.​എ​യും കാ​യി​ക വ​കു​പ്പ് മ​ന്ത്രി​യു​മാ​യ വി. ​അ​ബ്ദു​റ​ഹി​മാ​ന്റെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചും റൂ​ർ​ബ​ൻ മി​ഷ​ന്റെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യു​മാ​ണ് സ്റ്റേ​ഡി​യം ന​വീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

ജ​ന​പ്ര​തി​നി​ധി​ക​ൾ, പ്ര​ദേ​ശ​വാ​സി​ക​ൾ, വി​വി​ധ ക്ല​ബ്ബു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, കാ​യി​ക താ​ര​ങ്ങ​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ്‌ വി​ളി​ച്ച യോ​ഗ​ത്തി​ലാ​ണ് സ്റ്റേ​ഡി​യം പ​രി​പാ​ല​ന സ​മി​തി​ക്ക് രൂ​പം ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​എം. മ​ല്ലി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് വി. ​അ​ബ്ദു​റ​സാ​ഖ്, അം​ഗം മം​ഗ​ല​ത്ത് മ​ജീ​ദ്, സെ​ക്ര​ട്ട​റി ഒ.​കെ. പ്രേ​മ​രാ​ജ​ൻ, ക്ല​ബ് കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ മു​ജീ​ബ് താ​നാ​ളൂ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Thanalur EMS Stadium Maintanance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.