താ​നൂ​ർ മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് ക​ൺ​വ​ൻ​ഷ​ൻ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​തേ​ത​ര ക​ക്ഷി​ക​ൾ​ക്ക് ശ​ക്തി പ​ക​രുക –മു​ന​വ്വ​റ​ലി ത​ങ്ങ​ൾ

താ​നൂ​ർ: ഇ​ട​ത് ദു​ർ​ഭ​ര​ണ​ത്തി​ൽ പൊ​റു​തി​മു​ട്ടി​യ ജ​നം സ​ൽ​ഭ​ര​ണ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും താ​നൂ​ർ മ​ണ്ഡ​ലം തി​രി​ച്ചു പി​ടി​ക്കാ​ൻ യു.​ഡി.​എ​ഫ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ. താ​നൂ​ർ മ​ണ്ഡ​ലം മു​സ്​​ലീം ലീ​ഗ് പ്ര​വ​ർ​ത്ത​ക ക​ൺ​വെ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​തേ​ത​ര ക​ക്ഷി​ക​ൾ​ക്ക് ശ​ക്തി പ​ക​രാ​ൻ കൈ​കോ​ർ​ക്ക​ണ​മെ​ന്നും അ​ഞ്ചു വ​ർ​ഷ​ത്തെ ഇ​ട​തു​ഭ​ര​ണം പ​രാ​ജ​യ​മാ​യി​രു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​സ്​​ലിം ലീ​ഗ് താ​നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് കെ.​എ​ൻ. മു​ത്തു​ക്കോ​യ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്​​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ജീ​ബ് കാ​ടേ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റ്​ കെ. ​കു​ട്ടി അ​ഹ​മ്മ​ദ് കു​ട്ടി, മ​ല​പ്പു​റം ജി​ല്ല മു​സ്​​ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി.​എ. റ​ഷീ​ദ്, എം.​പി. അ​ഷ്റ​ഫ്, നൂ​ഹ് ക​രി​ങ്ക​പ്പാ​റ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം വി.​കെ.​എം. ഷാ​ഫി, കെ.​സി. ബാ​വ, കു​ഞ്ഞ​ൻ ബാ​വ ഹാ​ജി, ബാ​വ ത​ങ്ങ​ൾ ക​ണ്ണ​ന്ത​ളി, കെ.​പി. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, പി.​ടി.​കെ. കു​ട്ടി, റ​ഷീ​ദ് മോ​ര്യ, യൂ​സ​ഫ് ക​ല്ലേ​രി, അ​സ്ക്ക​ർ മാ​സ്​​റ്റ​ർ, പി.​കെ. അ​ബ്​​ദു​സ്സ​ലാം, ഇ​സ്മാ​യി​ൽ പ​ത്ത​മ്പാ​ട്, അ​ബ്​​ദു​ൽ ക​രീം താ​നൂ​ർ, അ​ഡ്വ. കെ.​പി. സൈ​ത​ല​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Panangad munavarali Thangal in muslim league

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.