Posted On
date_range Updated On
date_range മൂന്ന് വർഷത്തിന് ശേഷം നാട്ടിലേക്ക് വരുന്നതിനിടെ മോര്യ സ്വദേശിക്ക് വിമാനത്തിൽ ദാരുണാന്ത്യം
താനൂർ: ദുബൈയിൽനിന്ന് നാട്ടിലേക്ക് പുറപ്പെട്ട യുവാവ് വിമാനത്തിൽ മരിച്ചു. മോര്യയിലെ വടക്കത്തിയിൽ മുഹമ്മദ് ഫൈസലാണ് (40) മരിച്ചത്. ഷാർജയിൽനിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം കരിപ്പൂർ വിമാനത്താവളത്തിൽ രാവിലെ 6.10ന് ലാൻഡ് ചെയ്യുന്നതിന് അര മണിക്കൂർ മുമ്പാണ് മരണം. മൂന്നു വർഷം മുമ്പ് നാട്ടിൽ വന്ന് പോയതായിരുന്നു. തലക്കുണ്ടായ അസുഖത്തിന് വിദഗ്ധ ചികിത്സക്ക് നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു.
ഭാര്യ ആബിദ, മക്കളായ മുഹമ്മദ് ഫാദി, മുഹമ്മദ് ഫാസ് എന്നിവരും അടുത്ത ബന്ധുക്കളും സ്വീകരിക്കാൻ എത്തിയിരുന്നു. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി വൈകീട്ട് മോര്യ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. വി. മൊയ്തീൻ കുട്ടി- ബിയ്യമ്മു ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മുസ്തഫ, ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.