താനൂരിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണയാളെ രക്ഷപ്പെടുത്തിയപ്പോൾ
Posted On
date_range Updated On
date_range ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു
താനൂർ: താനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ചെന്നൈ മെയിൽ സ്റ്റേഷനിൽനിന്ന് പുറപ്പെട്ടയുടനെയാണ് അപകടം.
ഇയാൾ ട്രാക്കിനുള്ളിലേക്ക് വീണത് കണ്ട യാത്രക്കാരും പ്ലാറ്റ്ഫോമിലുള്ളവരും ബഹളം വെച്ചതോടെ ട്രെയിൻ നിർത്തുകയായിരുന്നു. റെയിൽവേ പൊലീസിന്റെയും യാത്രക്കാരുടെയും അവസരോചിത ഇടപെടലിനെ തുടർന്ന് പോറൽ പോലുമേൽക്കാതെ ഇയാൾ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.