പൊലീസ് സ്റ്റേഷനിലെ ലൈബ്രറി
Posted On
date_range Updated On
date_range താനൂർ പൊലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തുന്നവർക്ക് ലൈബ്രറിയും റെഡി
താനൂർ: സന്ദർശകർക്ക് ലൈബ്രറിയൊരുക്കി താനൂർ പൊലീസ് സ്റ്റേഷൻ കൂടുതൽ ജനകീയമാകുന്നു. സ്റ്റേഷനിൽ എത്തുന്നവർക്ക് ലൈബ്രറിയും പ്രത്യേക ഇരിപ്പിടവും തയ്യാറാക്കി.
പരാതിയുമായി എത്തുന്നവർക്ക് എഴുതാനുള്ള പേനയും പേപ്പറും റെഡി. താനൂർ സി.ഐ പി. പ്രമോദിെൻറ നേതൃത്വത്തിലാണ് പുതിയ പരിഷ്കാരങ്ങൾ.
സ്റ്റേഷൻ കെട്ടിടത്തിനോട് ചേർന്ന മുറിയിലാണ് ലൈബ്രറിയും പ്രത്യേക ഇരിപ്പിടവും ഒരുക്കിയിരിക്കുന്നത്. പുസ്തകങ്ങളും പത്രങ്ങളും ആനുകാലികങ്ങളും ഇവിടെയുണ്ട്.
ജൂലൈ 14ന് താനൂർ പൊലീസ് സ്റ്റേഷൻ സന്ദർശിച്ച ഐ.ജി അശോക് യാദവ് നിർദേശിച്ചതിെൻറ അടിസ്ഥാനത്തിലാണ് ലൈബ്രറി ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.