താ​നാ​ളൂ​രിൽ കേ​ര​ളോ​ത്സ​വ ന​ട​ത്തി​പ്പി​ൽ പ​രാ​തി

താ​നൂ​ർ: സ്റ്റേ​ഡി​യ​ങ്ങ​ളേ​റെ​യു​ണ്ടാ​യി​ട്ടും സ്കൂ​ൾ കാ​യി​ക​മേ​ള ന​ട​ത്താ​ൻ മ​ണ്ഡ​ല​ത്തി​ന് പു​റ​ത്തു​ള്ള ഗ്രൗ​ണ്ടു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടി​വ​ന്ന​ത് വി​വാ​ദ​മാ​യ​തി​ന് പി​ന്നാ​ലെ താ​നാ​ളൂ​ർ പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വ ന​ട​ത്തി​പ്പി​നെ ചൊ​ല്ലി​യും പ​രാ​തി​ക​ളു​യ​രു​ന്നു. പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ട് സ്റ്റേ​ഡി​യ​ങ്ങ​ളു​ണ്ടാ​യി​ട്ടും കേ​ര​ളോ​ത്സ​വ​ത്തി​ലെ വോ​ളി​ബാ​ൾ മ​ത്സ​ര​ങ്ങ​ൾ റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​ന് താ​ഴെ​യു​ള്ള റോ​ഡി​ൽ വെ​ച്ച് ന​ട​ത്തേ​ണ്ടി​വ​ന്ന​താ​ണ് പ​രാ​തി​ക​ൾ​ക്കി​ട​യാ​ക്കി​യ​ത്.

മാ​സ​ങ്ങ​ൾ​ക്കു മു​മ്പ്‌ മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത ഇ.​എം.​എ​സ്‌ സ്റ്റേ​ഡി​യ​വും പ​ട്ട​രു​പ​റ​മ്പി​ലെ നാ​യ​നാ​ർ സ്റ്റേ​ഡി​യ​വും കാ​യി​ക യോ​ഗ്യ​മാ​ക്കു​ന്ന​തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി പ​രാ​ജ​യ​പ്പെ​ട്ട​തി​നാ​ലാ​ണ് ഒ​രു അ​ടി​സ്ഥാ​ന സൗ​ക​ര്യ​വു​മി​ല്ലാ​ത്ത പാ​ല​ത്തി​ന്‌ കീ​ഴി​ലെ ത​ക​ർ​ന്ന റോ​ഡി​ൽ​വെ​ച്ച് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തേ​ണ്ടി​വ​ന്ന​തെ​ന്നാ​ണ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

Tags:    
News Summary - Complaint against holding Kerala festival in Thanalur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.