താനൂർ ചിറക്കൽ കെ.പി.എൻ.എം.യു.പി സ്കൂളിലെ ഫർണിച്ചറുകൾ നശിപ്പിച്ച നിലയിൽ
Posted On
date_range Updated On
date_range സ്കൂളിലെ ഫർണിച്ചറുകൾ സാമൂഹിക വിരുദ്ധർ നശിപ്പിച്ചു
താനൂർ: ചിറക്കൽ കെ.പി.എൻ.എം.യു.പി സ്കൂളിലെ ഫർണിച്ചർ സാമൂഹിക വിരുദ്ധർ നശിപ്പിച്ച നിലയിൽ. തിങ്കളാഴ്ച രാവിലെ അധ്യാപകരാണ് ഇതാദ്യം കണ്ടത്. ഓഫിസ് ഉൾപ്പെടുന്ന പ്രധാന കെട്ടിടത്തിന് പിറകിലുള്ള തുറന്നുകിടന്ന അഞ്ച് ക്ലാസ് മുറികളിലെ ഫർണിച്ചറുകളാണ് തകർക്കപ്പെട്ടത്.
ബെഞ്ച്, ഡെസ്ക്, മേശ, കസേര എന്നിവ നശിപ്പിച്ചു. ചുമരിന്റെ ചില ഭാഗങ്ങളും പൊളിച്ചിട്ടുണ്ട്. ഇതോടെ വാർഷിക പരീക്ഷ നടത്താൻ അധ്യാപകർ ഏറെ പ്രയാസപ്പെട്ടു. പ്രധാനാധ്യാപകൻ പി.കെ. ഹരിപ്രസാദ് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.