ദുരമൂത്ത യുദ്ധക്കൊതിക്കെതിരെ കുരുന്നുകളുടെ പ്രതിഷേധ സംഗമം

ഏ.ആർ നഗർ: ഇരുമ്പുചോല എ.യു.പി സ്കൂളിലെ കുരുന്നുകൾ ഇന്നലെ സ്കൂളിലെത്തിയത് യുദ്ധവിരുദ്ധ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകളേന്തിയാണ്. ക്ലാസിലെത്തിയ ശേഷം അവർ പ്ലക്കാർഡുകളും സഡാക്കോ കടലാസ് പക്ഷികളുമേന്തി യുദ്ധവിരുദ്ധ റാലിയും നടത്തി.

'ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട' എന്ന് ഉച്ചത്തിൽ വിളിച്ച് പറഞ്ഞാണ് ഹിരോഷിമയിൽ അണുബോംബ് വർഷിച്ചതിന്‍റെ ഏഴുപത്തി ഏഴാം വാർഷത്തിന്‍റെ ഓർമ്മ പുതുക്കിയത്. യുദ്ധവിരുദ്ധസംഗമം പ്രഥമാധ്യാപിക എം. റഹീമ ഉദ്ഘാടനം ചെയ്തു.

പി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. ടി.പി അബ്ദുൽ ഹഖ്, എ.വി ഇസ്ഹാഖ്, ആശിഖലി കാവുങ്ങൽ, കെ.കെ ഹംസക്കോയ എന്നിവർ സംസാരിച്ചു. കെ.പി ബബിത, എൻ. നജ്മ, ശിഫാ സീനത്ത്, ഫരീഹ, സമിയ്യ ഹസ്ന എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Student's protest meeting against war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.