കാക്കഞ്ചേരിയിൽ മോഷണം നടന്ന വീട്ടിൽ തേഞ്ഞിപ്പലം പൊലീസ് പരിശോധിക്കുന്നു
വള്ളിക്കുന്ന്: വീടിെൻറ വാതിൽ തകർത്ത് രണ്ടര പവൻ സ്വർണവും 5000 രൂപയും കവർന്നു. കാക്കഞ്ചേരി കിൻഫ്ര പാർക്കിന് സമീപം 'നന്ദനം' രാജേന്ദ്രെൻറ വീട്ടിലാണ് മോഷണം നടന്നത്.
അടുക്കള ഭാഗത്തെ വാതിൽ തകർത്ത ശേഷം കിടപ്പ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച രണ്ടര പവെൻറ സ്വർണവും പണവുമാണ് മോഷ്ടിച്ചത്. ഓരോ പവൻ തൂക്കം വരുന്ന രണ്ട് വളകളും അര പവൻ തൂക്കം വരുന്ന മോതിരവുമാണ് നഷ്ടമായത്.
കൊച്ചി ഡാൽമിയ സിമൻറ് കമ്പനിയിൽ സീനിയർ മാനേജരായ രാജേന്ദ്രൻ ജോലി ആവശ്യാർഥം എറണാകുളത്താണ് താമസം. ഭാര്യ സ്മിതയും മകൾ മാനസയും ആണ് ഇവിടെ ഉണ്ടായിരുന്നത്. പുലർച്ച 1.30ഓടെ ശബ്ദം കേട്ട് സ്മിത ഞെട്ടി ഉണർന്ന് ലൈറ്റ് ഇട്ടപ്പോഴാണ് അലമാര തുറന്ന് കിടക്കുന്നത് കണ്ടത്.
പിന്നീട് നോക്കിയപ്പോഴാണ് മോഷണം നടന്നതായി മനസ്സിലായത്. ഉടനെ സമീപവാസികളെയും പൊലീസിലും വിവരമറിയിച്ചു. വീടിനുള്ളിലുണ്ടായിരുന്ന രണ്ട് ബാഗുകൾ പുറത്ത് കിടപ്പുണ്ടായിരുന്നു. ഇവരുടെ വീട്ടിൽ ഉള്ള കൊടുവാൾ അടുക്കള വാതിലിനോട് ചേർന്ന മതിലിൽ ഉപേക്ഷിച്ച നിലയിലാണ്.
ഇരുമ്പ് കമ്പി പോലുള്ള എന്തോ ഉപയോഗിച്ചാണ് വാതിൽ തകർത്തതെന്ന് കരുതുന്നു. തേഞ്ഞിപ്പലം പൊലീസ് ഇൻസ്പെക്ടർ ജി. ബാലചന്ദ്രൻ, സബ് ഇൻസ്പെക്ടർ ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തെളിവെടുത്തു.
പൊലീസ് ഇന്‍സ്പെക്ടര്‍ ജി. ബാലചന്ദ്രന്, സബ് ഇന്‍സ്പെക്ടര്‍ ബാബുരാജ്, വിരലടയാള വിദഗ്ധന്‍ കെ സതീഷ് ബാബു, ഫോട്ടോഗ്രാഫര്‍ അനൂപ്, മലപ്പുറം ഡി.എച്ച്.ക്യു ടീം ഉള്‍പ്പെടെ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.