അ​ഞ്ചാം​മൈ​ൽ പ​റ​മ്പ​ൻ ക​ദീ​ജ​യു​ടെ വീ​ട്ടി​ൽ ക​ട​ന്ന മ​ര​പ്പ​ട്ടി

അ​ഞ്ചാം​മൈ​ലി​ലെ വീ​ടു​ക​ളി​ൽ മ​ര​പ്പ​ട്ടി​ക​ൾ ഭീ​തി​പ​ര​ത്തു​ന്നു

പൂ​ക്കോ​ട്ടും​പാ​ടം: അ​ഞ്ചാം​മൈ​ൽ പ്ര​ദേ​ശ​ത്തെ വീ​ടു​ക​ളി​ൽ മ​ര​പ്പ​ട്ടി​ക​ൾ ഭീ​തി​പ​ര​ത്തു​ന്നു. അ​ഞ്ചാം​മൈ​ൽ യ​മാ​നി​യ സ്കൂ​ളി​ന് സ​മീ​പ​ത്തെ വീ​ടു​ക​ളി​ലാ​ണ് ഇ​വ ഭീ​ഷ​ണി​യാ​വു​ന്ന​ത്. രാ​ത്രി വീ​ടു​ക​ൾ​ക്ക് ഉ​ള്ളി​ൽ ക​യ​റി​ക്കൂ​ടു​ന്ന മ​ര​പ്പ​ട്ടി​ക​ൾ പ​ക​ൽ ആ​ള​ന​ക്ക​മി​ല്ലാ​ത്ത ക​ള​പ്പു​ര​ക​ളി​ലും മ​ര​ക്കൊ​മ്പു​ക​ളി​ലും വി​ശ്ര​മി​ക്കു​ക​യാ​ണ് പ​തി​വ്.

അ​ഞ്ചാം​മൈ​ലി​ലെ പ​റ​മ്പ​ൻ ക​ദീ​ജ​യു​ടെ വീ​ടി​നോ​ടു​ചേ​ർ​ന്ന് ര​ണ്ട് ദി​വ​സ​മാ​യി മ​ര​പ്പ​ട്ടി​ക​ൾ ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

വീ​ടി​നോ​ട് ചേ​ർ​ന്ന ക​ള​പ്പു​ര​യി​ലാ​ണ് മ​ര​പ്പ​ട്ടി​ക​ൾ വി​ശ്ര​മി​ക്കു​ന്ന​ത്. വ​നം​വ​കു​പ്പ് മ​ര​പ്പ​ട്ടി​ക​ളെ പി​ടി​കൂ​ടി വ​ന​ത്തി​ൽ വി​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags:    
News Summary - palm civets are spreading fear in anjaam mile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.