അന്തർസംസ്ഥാന മോഷ്​ടാവ്​ പിടിയിൽ

പൂക്കോട്ടുംപാടം: അന്തർസംസ്ഥാന മോഷ്​ടാവ്​ പിടിയിൽ. വഴിക്കടവ് പൂവ്വത്തിപ്പൊയിൽ സ്വദേശി അക്ബർ എന്ന വാക്കയിൽ അക്ബറിനെയാണ്​ (52) പൂക്കോട്ടുംപാടം പൊലീസ് അറസ്​റ്റ്​ ചെയ്തത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ പൂക്കോട്ടുംപാടം തൊണ്ടിയിൽനിന്നാണ്​ പിടികൂടിയത്. ഇതോടെ മേഖലയിലെ നിരവധി മോഷണ കേസുകൾക്കാണ് തുമ്പായത്​. വഴിക്കടവിലെ വീട്ടിൽനിന്ന്​ സ്വർണഭരണങ്ങളും മറ്റൊരു വീട്ടിൽനിന്ന്​ 42500 രൂപയും കരുവാരകുണ്ടിലെ വീട്ടിൽനിന്ന്​ സ്വർണാഭരണവും കവർന്നതായി പൊലീസ്​ പറഞ്ഞു. നിലമ്പൂരിൽ അധ്യാപക​െൻറ വീട്ടിലും ഇയാൾ കവർച്ചാശ്രമം നടത്തിയിരുന്നു.

കാളികാവിലെ ഭവനഭേദന കേസിൽ പിടിയിലായ ഇയാൾ മൂന്നുമാസം മുമ്പാണ് ജയിൽ മോചിതനായത്. പൂക്കോട്ടുംപാടം ഇൻസ്പെക്ടർ പി. വിഷ്ണുവി​െൻറ നേതൃത്വത്തിൽ എസ്.ഐ രാജേഷ് ആയോടൻ, എ.എസ്.ഐ വി.കെ. പ്രദീപ് കുമാർ, എസ്.സി.പി.ഒ ജാഫർ, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സി.പി.ഒമാരായ ഇ.പി. പ്രദീപ്, എസ്. അഭിലാഷ്, ജിയോ ജേക്കബ്, ടി. നിബിൻ ദാസ്, എ. സുദേവ് എന്നിവരാണ് പ്രതിയെ പിടികൂടിയത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.