ഇല്ലിക്കൽ ഹുസൈനും ഭാര്യ സമീന ഇല്ലിക്കലും

അമരമ്പലത്ത് ഭാര്യയും ഭർത്താവും ഗോദയിൽ

പൂക്കോട്ടുംപാടം: തദ്ദേശ തെരഞ്ഞെടുപ്പിൽ അമരമ്പലത്ത് ഒന്നും രണ്ടും വാർഡുകളിൽ ഭാര്യയും ഭർത്താവും അങ്കത്തിനൊരുങ്ങുന്നു.

മുൻ വാർഡ് അംഗം ഇല്ലിക്കൽ ഹുസൈനും ഭാര്യ സമീന ഇല്ലിക്കലുമാണ് ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥികളായി ജനവിധിതേടുന്നത്. ഒന്നാം വാർഡ്​ വനിതാ സംവരണമായതോടെ രണ്ടാം വാർഡായ ഉപ്പു വള്ളിയിൽ ഹുസൈൻ രണ്ടാം അങ്കം കുറിക്കുമ്പോൾ ഭാര്യ സമീന ഭർത്താവി​െൻറ വികസനത്തുടർച്ചക്ക് ഒന്നാം വാർഡായ കൂറ്റമ്പാറയിൽ കന്നിയങ്കത്തിനൊരുങ്ങുന്നത്.

പഞ്ചായത്തിൽ ഭൂരിഭാഗം സീറ്റുകളും വനിതകൾക്കായതോടെ ഹുസൈ​െൻറ പ്രവർത്തനമികവിനെ കണക്കിലെടുത്ത് വികസനത്തുടർച്ചക്ക്​ ഭാര്യയെ മത്സരിപ്പിക്കാൻ പാർട്ടി നിയോഗിക്കുകയായിരുന്നു.

എന്നാൽ, കൂറ്റമ്പാറയിലെ അധ്യാപകരായ യു.ഡി.എഫിലെ ആമ്പുക്കാടൻ ശബ്ന ടീച്ചറും വെൽഫെയർ പാർട്ടിയിലെ സൈനബ ടീച്ചറുമാണ് സമീനക്ക് പ്രതിയോഗികൾ, ഹുസൈന് യു.ഡി.എഫിലെ സി.ടി. അബ്​ദുൽ അസീസുമാണ് എതിരാളി. വാർഡുകളിൽ അനുകൂലവിധിയുണ്ടാവുമെന്ന ആത്മവിശ്വാസത്തിലാണ് ഈ ദമ്പതികൾ.

Tags:    
News Summary - husband and wife contesting in amarambalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.