ജൂബിലി ജങ്ഷനിൽ മെഡിക്കൽ സ്ഥാപനത്തിന് തീപിടിച്ചു

പെരിന്തൽമണ്ണ: പട്ടാമ്പി റോഡിൽ ജൂബിലി ജങ്ഷനിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്ഥാപനത്തിന് വ്യാഴാഴ്ച പുലർച്ചെ തീപിടിച്ചു. പുലർച്ചെ 6.40നാണ് സംഭവം. പെരിന്തൽമണ്ണ അഗ്നി ശമന സേന രണ്ട് യൂനിറ്റ് ഒന്നര മണിക്കൂർ നീണ്ട പ്രവർത്തനത്തിനൊടുവിൽ തീയണച്ചു.

പെരിന്തൽമണ്ണ ട്രോമകെയർ യൂനിറ്റ് അംഗങ്ങളും നാട്ടുകാരും തീയണക്കാൻ സഹായിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

ഫയർ ആന്റ് റെസ്‌ക്യു പെരിന്തൽമണ്ണ സ്റ്റേഷൻ ഓഫിസർ സി. ബാബുരാജിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ സുർജിത്, പ്രശാന്ത്, നസീർ, രാമദാസ്, സഫീർ, സുജിത്, വിശ്വനാഥൻ, ഉണ്ണികൃഷ്ണൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Fire breaks out at medical facility at Jubilee Junction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.