പെരിന്തൽമണ്ണ: മലേഷ്യൻ യൂനിവേഴ്സിറ്റികളിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് മികച്ച പഠനാവസരങ്ങളുണ്ട്. മൂന്നു ലക്ഷം ഇന്ത്യൻ രൂപ മുതൽ ആരംഭിക്കുന്ന വാർഷിക ഫീസിൽ മലേഷ്യൻ പബ്ലിക് യൂനിവേഴ്സിറ്റികളിൽ നിങ്ങൾക്കും പഠിക്കാം. അന്താരാഷ്ട്ര പഠനസൗകര്യങ്ങളുള്ള പബ്ലിക് യൂനിവേഴ്സിറ്റികൾ മാത്രമല്ല, ഉയർന്ന റാങ്കിങ്ങുള്ള പ്രൈവറ്റ് യൂനിവേഴ്സിറ്റികളും വിദ്യാർഥികളെ സ്വാഗതംചെയ്യുന്നു.
മലേഷ്യൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ സർക്കാർ ഏജൻസിയായ എജുക്കേഷൻ മലേഷ്യ ഗ്ലോബൽ സർവിസസ് (EMGS), ഇന്ത്യയിലെയും യു.എ.ഇയിലെയും പ്രമുഖ വിദേശ വിദ്യാഭ്യാസ കൺസൽട്ടൻസിയായ എഡ്റൂട്ട്സ് ഇൻറർനാഷനലുമായി സഹകരിച്ച് നവംബർ ഒന്ന് ശനിയാഴ്ച കോഴിക്കോട്ടും നാല് ചൊവ്വാഴ്ച കൊച്ചിയിലും കേരളത്തിൽ ആദ്യമായി മലേഷ്യൻ വിദ്യാഭ്യാസ ഫെയർ സംഘടിപ്പിക്കുന്നു. മലേഷ്യൻ ഗ്ലോബൽ എഡ്യൂ ഫെയർ (MGEF 2025) എന്ന പേരിലാണിത്.
മലേഷ്യയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗത്തുനിന്ന് പഠിക്കാനെത്തുന്ന വിദ്യാർഥികളുടെ എല്ലാ കാര്യങ്ങളും സമഗ്രവും സുഗമവും കാര്യക്ഷമവുമായി നടപ്പാക്കാൻ വൺ-സ്റ്റോപ് ഡെസ്റ്റിനേഷൻ ആയി EMGS മാറിയിരിക്കുന്നു. വിദ്യാർഥികളുടെ ആവശ്യങ്ങൾക്കായി വിദേശകാര്യം, ആഭ്യന്തരം, ആരോഗ്യം പോലുള്ള മറ്റു മന്ത്രാലയങ്ങളോടു സഹകരിച്ച് ആവശ്യമായ ക്ലിയറൻസും EMGS നൽകുന്നു. കൂടാതെ, വിദ്യാർഥികൾക്ക് ആപ്ലിക്കേഷൻ സ്റ്റാറ്റസ്, ഇൻഷുറൻസ്, മെഡിക്കൽ സ്ക്രീനിങ് എന്നിവ സംബന്ധിച്ച മാർഗനിർദേശം നൽകുന്ന Student Support Servicesഉം ലഭ്യമാണ്.
അന്താരാഷ്ട്രതലത്തിൽ ടോപ് റാങ്ക്ഡായ യൂനിവേഴ്സിറ്റീസ്. എളുപ്പത്തിലുള്ള അഡ്മിഷൻ, വിസ നടപടിക്രമങ്ങൾ, IELTS, ഇന്റർവ്യൂ, ഫിനാൻഷ്യൽ പ്രൂഫ് എന്നിവ നിർബന്ധമല്ല. പഠനശേഷം ഒരുവർഷം വരെയുള്ള ഗ്രാജ്വേറ്റ് പാസ് (സ്റ്റേ-ബാക്ക്), കുറഞ്ഞ ജീവിതച്ചെലവിൽ ഉയർന്ന ജീവിതനിലവാരം.
വിവിധ മലേഷ്യൻ യൂനിവേഴ്സിറ്റി പ്രതിനിധികളെ നേരിട്ടു കാണാനുള്ള സുവർണാവസരമാണ് വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും MGEF 2025 ഒരുക്കുന്നത്. മലേഷ്യയിലെ മുൻനിര പബ്ലിക്, പ്രൈവറ്റ് സർവകലാശാലകളുമായി ഔദ്യാഗിക തലത്തിൽതന്നെ ബന്ധപ്പെടുത്തുക എന്നതാണ് MGEF 2025ന്റെ പ്രധാന ലക്ഷ്യം. ആഗോള നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്ന മലേഷ്യയിലെ പ്രമുഖ സർവകലാശാല പ്രതിനിധികളിൽനിന്ന് കോഴ്സുകൾ, സ്കോളർഷിപ്പുകൾ, പ്രവേശനം തുടങ്ങിയവ സംബന്ധിച്ച വിശദ വിവരങ്ങൾ ലഭ്യമാകും.
ഒപ്പം സ്കോളർഷിപ് യോഗ്യത വിലയിരുത്തുകയും വ്യക്തിഗത അക്കാദമിക് കൗൺസലിങ് നടത്തുകയും ചെയ്യാം. കൂടാതെ, എഡ്റൂട്ട്സ് ഇന്റർനാഷനൽ വിദഗ്ധ സംഘം ആപ്ലിക്കേഷൻ പ്രോസസ്, വിസ ഗൈഡൻസ്, വിദ്യാഭ്യാസ വായ്പാസൗകര്യങ്ങൾ തുടങ്ങി എല്ലാ ഘട്ടങ്ങളിലും സമഗ്ര പിന്തുണ നൽകും. മലേഷ്യയിലെ ഏറ്റവും ആധികാരിക ഗവ. ഏജൻസിയായ EMGS പങ്കെടുക്കുന്നതാണ് ഈ എഡ്യൂ ഫെയർ. ഏഷ്യ-പസഫിക് യൂനിവേഴ്സിറ്റി, ക്വാലാലംപുർ യൂനിവേഴ്സിറ്റി, ലിങ്കൺ യൂനിവേഴ്സിറ്റി, സൈബർജയ യൂനിവേഴ്സിറ്റി, പഹാങ് അൽ-സുൽത്താൻ അബ്ദുല്ല യൂനിവേഴ്സിറ്റി തുടങ്ങി ഒട്ടനവധി സർവകലാശാലകൾ ഈ ഫെയറിൽ പങ്കെടുക്കും.
മലേഷ്യൻ ഗ്ലോബൽ എഡ്യൂ ഫെയർ 2025 തീയതികൾ: നവംബർ ഒന്ന് ശനി: 11.00 am-05.00 pm-ഗോകുലം ഗ്രാൻഡ് ഹോട്ടൽ, കോഴിക്കോട്. നവംബർ നാല് ചൊവ്വ: 11:00 am-05:00 pm-റാഡിസൺ ബ്ലൂ ഹോട്ടൽ, കൊച്ചി. പ്രവേശനം സൗജന്യം. താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 0495 2334 333 (കോഴിക്കോട്), 0484 2941 333 (കൊച്ചി). വെബ്സൈറ്റ്: www.edroots.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.