മണ്ണാർമല മാട് റോഡിൽ പുള്ളിപ്പുലിയെ കണ്ട സ്ഥലത്ത് തടിച്ചുകൂടിയവർ
പട്ടിക്കാട്: മണ്ണാർമല മാട് റോഡിൽ വീണ്ടും പുള്ളിപ്പുലിയുടെ സാന്നിധ്യം. റോഡിനുകുറുകെ പുലി ഓടിയതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് സംഭവം. കാര്യാവട്ടം- മാനത്തുമംഗലം ബൈപാസിൽ മാട് റോഡിലെ നഗരസഭ പരിധിയിലെ എസ് വളവിലാണ് പുലിയെത്തിയത്. തൂത സ്വദേശിയായ യുവാവിന്റെ ബൈക്കിന് മുന്നിലൂടെയാണ് പുലി ഓടിയത്. പേടിച്ചുപരിഭ്രാന്തനായതോടെ ബൈക്ക് മറിഞ്ഞു. ഇയാളെ പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് നാട്ടുകാരും യാത്രക്കാരുമായ നിരവധിപേർ സ്ഥലത്തെത്തി. പെരിന്തൽമണ്ണ പൊലീസും വനം വകുപ്പ് ജീവനക്കാരും സ്ഥലത്തെത്തി. കഴിഞ്ഞദിവസം ഈ പ്രദേശത്തു പുള്ളിപ്പുലിയുടെ ചിത്രം സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.