നെ​മ്മി​നി എ​സ്റ്റേ​റ്റി​ലെ പാ​റ പൊ​ട്ടി​ക്ക​ലി​ൽ ഉ​തി​ർ​ന്നു​

വ​ന്ന പാ​റ​ക്ക​ല്ല് മ​ര​ത്തി​ൽ ത​ട്ടി​നി​ൽ​ക്കു​ന്നു

നെന്മിനി എസ്റ്റേറ്റിലെ പാറ പൊട്ടിക്കൽ; പരാതിയുമായി പ്രദേശവാസികൾ

പ​ട്ടി​ക്കാ​ട്: നെ​ന്മി​നി എ​സ്റ്റേ​റ്റി​ലെ അ​പ​ക​ട​ക​ര​മാ​യ പാ​റ പൊ​ട്ടി​ക്ക​ലി​നെ​തി​രെ പ​രാ​തി​യു​മാ​യി പ്ര​ദേ​ശ​വാ​സി​ക​ൾ. സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​സ്റ്റേ​റ്റി​ൽ റോ​ഡ് ന​വീ​ക​ര​ണ ഭാ​ഗ​മാ​യാ​ണ് ഉ​ഗ്ര​ശേ​ഷി​യു​ള്ള സ്ഫോ​ട​ക​വ​സ്തു ഉ​പ​യോ​ഗി​ച്ച് പാ​റ പൊ​ട്ടി​ക്കു​ന്ന​ത്. എ​സ്റ്റേ​റ്റി​നു​താ​ഴെ താ​മ​സി​ക്കു​ന്ന പാ​റ​മ്മ​ൽ സ​ഫീ​റി​ന്റെ വീ​ട്ടു​മു​റ്റ​ത്ത്‌ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​ക്ക് ക​രി​ങ്ക​ൽ ക​ഷ്ണം വീ​ണ് കേ​ടു​പാ​ടു​പ​റ്റി. വാ​ള​ക്കാ​ട​ൻ ന​സീ​ർ, ആ​നേ​ങ്ങാ​ട​ൻ അ​സീ​സ് എ​ന്നി​വ​രു​ടെ വീ​ടി​ന് മു​ക​ളി​ലേ​ക്കും ക​രി​ങ്ക​ൽ ക​ഷ്ണ​ങ്ങ​ൾ വീ​ണു. ത​ല​നാ​രി​ഴ​ക്കാ​ണ് ദു​ര​ന്തം ഒ​ഴി​വാ​യ​ത്. എ​സ്റ്റേ​റ്റ് മാ​നേ​ജ്മെ​ന്റി​ന്റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

Tags:    
News Summary - rock blasting at Nenmini Estate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.