മു​ള്ള്യാ​കു​ർ​ശി​യി​ൽ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​പ്പാ​ക്കി​യ ഗോ​ട്ട് സാ​റ്റ​ലൈ​റ്റ് യൂ​നി​റ്റ് പ​ദ്ധ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ്‌ ജ​മീ​ല ചാ​ലി​യ​തൊ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

12 ആടുകളെ പുലി പിടിച്ചു; ഉമൈറിന് താങ്ങായി കീഴാറ്റൂർ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും

പ​ട്ടി​ക്കാ​ട്: 12 ആ​ടു​ക​ളെ പു​ലി​പി​ടി​ച്ച ക​ർ​ഷ​ക​ൻ ഉ​മൈ​റി​ന് താ​ങ്ങാ​യി കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തും മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പും. കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​പ്പാ​ക്കി​യ ഗോ​ട്ട് സാ​റ്റ​ലൈ​റ്റ് യൂ​നി​റ്റി​ന് ഉ​മൈ​ർ മാ​ട്ടു​മ്മ​ത്തൊ​ടി അ​ർ​ഹ​നാ​യി.

മു​ള്ള്യാ​കു​ർ​ശ്ശി മ​ല​യോ​ര​ത്ത് താ​മ​സി​ക്കു​ന്ന ഉ​മൈ​റി​ന് പു​ലി​യു​ടെ ആ​ക്ര​മ​ണം എ​ന്നും ഭീ​ഷ​ണി​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഉ​മൈ​റി​ന്റെ 12 ആ​ടു​ക​ളെ​യാ​ണ് പു​ലി പി​ടി​ച്ച​ത്. തെ​ളി​വു​ക​ൾ അ​വ​ശേ​ഷി​ക്കാ​തെ ന​ഷ്ട​മാ​വു​ന്ന​ത് കാ​ര​ണം ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​മൈ​റി​നെ പ​ദ്ധ​തി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്.

നാ​ലു​മാ​സ​ത്തി​നും ആ​റു​മാ​സ​ത്തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള അ​ഞ്ചു പെ​ണ്ണാ​ടി​നെ​യും ഒ​രു മു​ട്ട​നാ​ടി​നെ​യും വാ​ങ്ങി സു​ര​ക്ഷി​ത​മാ​യ കൂ​ട്ടി​ൽ ഇ​ൻ​ഷു​ർ ചെ​യ്ത് വ​ള​ർ​ത്താ​ൻ 50 ശ​ത​മാ​നം സ​ബ്സി​ഡി ന​ൽ​കു​ന്ന​താ​ണ് പ​ദ്ധ​തി. ഇ​തി​ന്റെ ഉ​ദ്ഘാ​ട​നം കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജ​മീ​ല ചാ​ലി​യ​ത്തൊ​ടി നി​ർ​വ​ഹി​ച്ചു. വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​ലൈ​ല ക​രു​മാ​ര​ത്തൊ​ടി സം​ബ​ന്ധി​ച്ചു.

Tags:    
News Summary - tiger caught 12 sheep; Umair was supported by Keezhatur Panchayat and Animal Protection Department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.