തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേറ്റ കുട്ടിയുടെ കൈ

തെരുവുനായുടെ ആക്രമണത്തിൽ അഞ്ച്​ കുട്ടികൾക്ക്​ പരിക്ക്

പ​ട്ടി​ക്കാ​ട്​: മ​ണ്ണാ​ർ​മ​ല​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം അ​ഞ്ച്​ കു​ട്ടി​ക​ൾ​ക്ക്​ പ​രി​ക്കേ​റ്റു. നാ​യു​ടെ ക​ടി​യേ​റ്റ്​ കു​ട്ടി​ക​ളു​ടെ കൈ​ക​ളി​ലും ശ​രീ​ര​ത്തി​ലു​മാ​ണ്​ പ​രി​ക്കേ​റ്റ​ത്. മ​ണ്ണാ​ർ​മ​ല പ​ള്ളി​പ്പ​ടി​യി​ൽ വീ​ടി​നു​സ​മീ​പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ട്​ കു​ട്ടി​ക​ളെ​ തെ​രു​വു​നാ​യ്​ ആ​ക്ര​മി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട്​ ആ​റോ​ടെ​യാ​ണ്​ മൂ​ന്നും ഒ​മ്പ​തും വ​യ​സ്സു​ള്ള കു​ട്ടി​ക​ൾ​ക്ക്​ നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​ പ​രി​ക്കേ​റ്റ​ത്.

ഇ​തി​ന്​ മു​മ്പ്​ പ​ട്ടി​ക്കാ​ട്​ സ്കൂ​ൾ​പ​ടി, കാ​ര​ക്കു​ന്ന്, മ​ണ്ണാ​ർ​മ​ല ആ​ലു​ങ്ങ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ മൂ​ന്ന്​ പേ​രെ ക​ടി​ച്ച നാ​യ്​ പ​ള്ളി​പ്പ​ടി ഭാ​ഗ​ത്ത്​ എ​ത്തി​യെ​ന്നാ​ണ്​ നി​ഗ​മ​നം. കാ​ര​ക്കു​ന്നി​ൽ എ​ട്ട്​ വ​യ​സ്സു​ള്ള കു​ട്ടി​ക്കും ആ​ലു​ങ്ങ​ലി​ൽ 13 വ​യ​സ്സു​ള്ള കു​ട്ടി​ക്കും പ​ട്ടി​ക്കാ​ട്​ സ്കൂ​ളി​ന് സ​മീ​പം​ ഒ​രു കു​ട്ടി​ക്കു​മാ​ണ്​ ക​ടി​യേ​റ്റ​ത്. തെ​രു​വു​നാ​യ​യെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. കു​ട്ടി​ക​ളെ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - Five children injured in street dog attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.