പരപ്പനങ്ങാടി സദ്ദാം ബീച്ചിൽ അടിഞ്ഞ മാലിന്യം
പരപ്പനങ്ങാടി: സാമൂഹിക വിരുദ്ധർ കടലിൽ തളളിയതും കടലിൽ അടിഞ്ഞുകൂടിയതുമായ മാലിന്യം കടൽത്തീരത്തേക്ക് വന്നടിഞ്ഞ് കൂമ്പാരമായി. പരപ്പനങ്ങാടി സദ്ദാം ബീച്ച് കടലോരത്താണ് മാലിന്യ കൂമ്പാരം അടിഞ്ഞത്. വലിയ വസ്ത്രങ്ങളടക്കം കടലിൽ തള്ളിയ മാലിന്യമാണ് കരയിൽ തിരികെയെത്തിയത്. മഴക്കാലത്തെ രോഗവ്യാപന സാധ്യത മനസിലാക്കി തീരം ശുചീകരിക്കണമെന്നും മുസ്ലിം ലീഗ് നേതാവും പൊതു പ്രവർത്തകനുമായ അബ്ദുറസാഖ് ചോക്കാലി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.