മുൻസിപ്പൽ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ 

പഴകിയ ഭക്ഷ്യസാധനങ്ങൾ പിടിച്ചെടുത്തു

പരപ്പനങ്ങാടി: നഗരസഭ പരിധിയിലെ ഹോട്ടലുകൾ, ബേക്കറി നിർമ്മാണ യുണിറ്റുകൾ, ഐസ് ഫാക്ടറികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നഗരസഭ ഹെൽത്ത് വിഭാഗം പരിശോധന നടത്തി പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ.വി. രാജീവൻ. പരിശോധനക്ക്​ നേതൃത്വം നൽകി.

18 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത ഭക്ഷണ സാധനങ്ങൾ പരിശോധന നടത്തി നിയമ നടപടി സ്വീകരിക്കുമെന്നും പത്ത് സ്ഥാപനങ്ങളിൽ നിന്നും നിരോധിച്ച പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തതായും സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും അധികൃതർ അറിയിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബൈജു, പി.പി. ഷമീർ, ശ്രീജി തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. സ്ഥാപങ്ങൾക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി പ്രശാന്ത് പറഞ്ഞു.

Tags:    
News Summary - old food seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.