കു​ഞ്ഞി​ന്റെ വി​ര​ലി​ൽ കു​ടു​ങ്ങി​യ ഇ​ഡ​ലി ത​ട്ട് ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ ഊ​രിമാ​റ്റു​ന്നു

വിരലിൽ ഇഡലി തട്ട് കുടുങ്ങിയ കുഞ്ഞിന് രക്ഷകരായി ട്രോമാകെയർ

പാ​ണ്ടി​ക്കാ​ട്: ഇ​ഡ​ലി ത​ട്ടി​ൽ കൈ​വി​ര​ലി​ൽ കു​ടു​ങ്ങി​യ ഒ​രു​വ​യ​സ്സു​കാ​ര​ന് ര​ക്ഷ​ക​രാ​യി ജി​ല്ല സ്റ്റേ​ഷ​ൻ യൂ​നി​റ്റ് ട്രോ​മാ​കെ​യ​ർ അം​ഗ​ങ്ങ​ൾ. ക​രു​വാ​ര​കു​ണ്ട് അ​രി​മ​ണ​ൽ സ്വ​ദേ​ശി നൗ​ഷാ​ദി​ന്റെ മ​ക​ൻ ഹ​നാ​ന്റെ കൈ​വി​ര​ലി​ലാ​ണ് ക​ളി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ടു​ങ്ങി​യ​ത്.

വൈ​കീ​ട്ട് അ​ഞ്ചു​മ​ണി​ക്കാ​യി​രു​ന്നു സം​ഭ​വം. ഏ​റെ​നേ​രം ശ്ര​മി​ച്ചി​ട്ടും വീ​ട്ടു​കാ​ർ​ക്ക് കു​ട്ടി​യു​ടെ വി​ര​ൽ പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. തു​ട​ർ​ന്ന് ക​രു​വാ​ര​കു​ണ്ട് സ്റ്റേ​ഷ​ൻ യൂ​നി​റ്റ് ട്രോ​മാ​കെ​യ​റി​ന്റെ സ​ഹാ​യം തേ​ടി.

രാ​ത്രി ഒ​മ്പ​തോ​ടെ പാ​ണ്ടി​ക്കാ​ട് സ്റ്റേ​ഷ​ൻ യൂ​നി​റ്റ് ട്രോ​മാ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ര​ണ്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ ത​ട്ട് സു​ര​ക്ഷി​ത​മാ​യി നീ​ക്കം ചെ​യ്തു. ഊ​രി എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ ഏ​ഴ് ചെ​റു​ക​ഷ്ണ​ങ്ങ​ൾ ആ​ക്കി മു​റി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ടീം ​ലീ​ഡ​ർ മു​ജീ​ബി​ന്റ നേ​തൃ​ത്വ​ത്തി​ൽ ഡെ​പ്യൂ​ട്ടി ലീ​ഡ​ർ ഫി​റോ​സ് കു​റ്റി​പു​ളി, ട്ര​ഷ​റ​ർ ആ​ലി​ക്കു​ട്ടി ത​മ്പാ​ന​ങ്ങാ​ടി, ശാ​ഹു​ൽ ഹ​മീ​ദ് പാ​ണ്ടി​ക്കാ​ട്, അ​സീ​സ് വ​ള​രാ​ട്, ഹ​നീ​ഫ കി​ഴ​ക്കും​പ​റ​മ്പ്, സ​ക​രി​യ്യ കി​ഴ​ക്കേ പാ​ണ്ടി​ക്കാ​ട്, ക​രു​വാ​ര​കു​ണ്ട് സ്റ്റേ​ഷ​ൻ യൂ​നി​റ്റ് ലീ​ഡ​ർ രാ​ജേ​ഷ്, ഷാ​ഹി​ദ്, വ​ഹാ​ബ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.

Tags:    
News Summary - Traumacare to the rescue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.