പെരുമ്പടപ്പ്: കുട്ടികളിൽ പഠനോത്സുകതയും സർഗാത്മക കഴിവുകളും നന്മയും വളർത്തുന്നതിനായി 2025 മെയ് 24ന് ശനിയാഴ്ച കോടത്തൂർ എ.എം.എൽ.പി സ്കൂളിൽ ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. വ്യക്തിത്വവികാസം, കൗതുകവസ്തു നിർമാണം, കഥ-കവിത രചന, ലഹരിക്കെതിരെ കാമ്പയിൻ, മോട്ടിവേഷൻ പ്രഭാഷണം, സാമൂഹിക പ്രതിബദ്ധത തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ സൈക്കോളജിക്കൽ കൗൺസിലർ സി.കെ. മൊയ്തുണ്ണി മാസ്റ്റർ, എഴുത്തുകാരനും സിനിമാ പ്രവർത്തകനുമായ എം. കുഞ്ഞാപ്പ, സിജി കരിയർ കൗൺസിലർ മുഹമ്മദ് റാഫി, സമൂഹിക പ്രവർത്തക സബിത കഹാർ എന്നിവർ പരിശീലനം നൽകും. സമയം: രാവിലെ 9 മണിമുതൽ 5 മണിവരെ.
കോടത്തൂർ മദ്രസത്തുൽ കൗസർ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്ന ക്യമ്പിൽ 8 മുതൽ 14 വയസ്സ് വരെയുള്ളവർക്കാണ് പ്രവേശനം.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ +919400075897 (ഫസലു മാസ്റ്റർ), +919048083475 (സഫിയ ടീച്ചർ) നമ്പറുകളിലോ ഗൂഗ്ൾ ഫോം വഴിയോ പേര് https://forms.gle/BT4am9jYAQMveTtE6 രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.