പൊലീസിൽനിന്ന് നീതി ലഭിക്കുന്നില്ല; യുവതി മാധ്യമങ്ങൾക്ക് മുന്നിൽ

മലപ്പുറം: പിതാവിന്‍റെ രണ്ടാം ഭാര്യയിലുള്ള മകനിൽനിന്ന് മർദനമേറ്റത് സംബന്ധിച്ച് പരാതി നൽകിയിട്ടും എടവണ്ണ പൊലീസ് നീതി കാണിക്കുന്നില്ലെന്ന് ആരോപിച്ച് യുവതി മാധ്യമങ്ങൾക്ക് മുന്നിൽ. പെരുമണ്ണ പാറമ്മൽ നെട്ടൂളി പറമ്പിൽ അസ്ലമിന്‍റെ ഭാര്യ സലീനയാണ് പിതാവ് യൂസുഫ്, ഭർത്താവ് എന്നിവരോടൊപ്പം വാർത്തസമ്മേളനം നടത്തിയത്.

പിതാവിനെ കാണാൻ ഒതായി ചാത്തല്ലൂരിലെത്തിയപ്പോൾ രണ്ടാം ഭാര്യയിലെ മക്കളിലൊരാളായ ബാബു മർദിച്ചെന്നാണ് പരാതി. പൊലീസ് നിസ്സാര വകുപ്പ് ചുമത്തിയാണ് കേസെടുത്തതെന്നും സ്ത്രീത്വത്തെ അപമാനിച്ചയാൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ മടിക്കുകയാണെന്നും സലീന കുറ്റപ്പെടുത്തി. ഇതുസംബന്ധിച്ച് മലപ്പുറം എസ്.പി, വനിത കമീഷൻ എന്നിവർക്ക് പരാതി നൽകിയതായും സലീന അറിയിച്ചു.

Tags:    
News Summary - Not getting justice from police young woman in front of the media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.