മുള്ള്യാകുർശ്ശി: ശാന്തപുരം മഹല്ല് മുള്ള്യാകുർശ്ശി വാർഡിൽനിന്ന് ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു, മജ്‌ലിസ് പ്രൈമറി, സെക്കൻഡറി, എൽ.എസ്.എസ് പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ . സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. നഹാസ് മാള ഉദ്ഘാടനം ചെയ്തു. വാർഡ് സമിതി പ്രസിഡന്റ് എം.ടി. അബൂബക്കർ മൗലവി അധ്യക്ഷത വഹിച്ചു. റിയാസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സി.ടി. യാസിർ പ്രാർഥന നടത്തി. വാർഡ് സമിതി സെക്രട്ടറി എം.ടി. കുഞ്ഞലവി, കീഴാറ്റൂർ പഞ്ചായത്ത് 13ാം വാർഡ് മെംബർ അബ്ദുസ്സലാം, റഷീദ് എം.ടി, കെ.വി. ഷൗക്കത്തലി, എം.ടി. സിദ്ദീഖ്, റസാഖ് വി, യൂസുഫ് എം.ടി എന്നിവർ സംബന്ധിച്ചു. തുടർന്ന് വിജയികളായ 70 വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. പടം mc mltr 9 anumodhikkal ശാന്തപുരം മഹല്ല് മുള്ള്യാകുർശ്ശി വാർഡിലെ ഉന്നത വിജയയികളെ അനുമോദിക്കൽ ചടങ്ങ് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ഡോ. നഹാസ് മാള ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.